അവയവദാനത്തിന് തയാറാകുന്ന തടവുകാർക്ക് ശിക്ഷാ കാലയളവിൽ ഇളവ് നൽകാനൊരുങ്ങി യു.എസ് നഗരം
|അവയവങ്ങളും മജ്ജയും ദാനം ചെയ്യാൻ തയാറാകുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക
മസാച്യുസെറ്റ്‌സ്: അവയവദാനത്തിന് തയാറാകുന്ന തടവുകാർക്ക് ശിക്ഷാ കാലയളവിൽ ഇളവ് നൽകാനൊരുങ്ങി അമേരിക്കൻ സംസ്ഥാനമായ മസാച്യുസെറ്റ്‌സ്. അവയവങ്ങളും മജ്ജയും ദാനം ചെയ്യാൻ തയാറാകുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. 60 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയാണ് ഇളവ് ലഭിക്കുക. പങ്കെടുക്കാൻ അർഹതയുള്ളവരെ നിർണ്ണയിക്കുന്നതിനും ശിക്ഷാ കാലയളവ് തീരുമാനിക്കുന്നതിനും അഞ്ചംഗ സമിതിയെ രൂപികരിച്ചിട്ടുണ്ട്. എന്നാൽ തടവുകാർക്ക് യാതൊരുവിധ സാമ്പത്തിക സഹായവും ഉണ്ടാകില്ല.
നിലവിലെ നിയമം അനുസരിച്ച് യുഎസ് ഫെഡറൽ ജയിലുകളിലെ തടവുകാർക്ക് അടുത്ത കുടുംബാംഗങ്ങള്‍ക്ക് മാത്രമെ അവയവദാനം ചെയ്യാൻ കഴിയു. എന്നാൽ വധശിക്ഷക്ക് വിധിച്ച തടവുകാർക്ക് അവയവദാനം ചെയ്യാൻ സാധ്യമല്ല. പുറത്തു വരുന്ന കണക്കുകള്‍ അനുസരിച്ച് 104413 പേരാണ് അമേരിക്കയില്‍ അവയവദാനത്തിനായി കാത്തിരിക്കുന്നത്. ഇതില്‍ തന്നെ 58970 പേര്‍ ആക്ടീവ് വെയ്റ്റിംഗ് ലിസ്റ്റിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.എന്നാൽ ബിൽ നിയമമാകാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.