സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ വൻസ്ഫോടനം; എട്ടു പേർ കൊല്ലപ്പെട്ടു
|യുഎൻ വാഹനവ്യൂഹത്തിന് നേരെയുണ്ടായ കാർ ബോംബ് ആക്രമണത്തെ തുടർന്നാണ് സംഭവം നടന്നത്
സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ വൻസ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 13 സ്കൂൾ വിദ്യാർഥികളടക്കം 17 പേർക്ക് പരിക്കേറ്റു. യുഎൻ വാഹനവ്യൂഹത്തിന് നേരെയുണ്ടായ കാർ ബോംബ് ആക്രമണത്തെ തുടർന്നാണ് സംഭവം നടന്നത്. വ്യാഴാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സായുധ സംഘമായ അൽ ശബാബ് മിലിട്ടറി ഓപ്പറേഷൻസ് വക്താവ് അബ്ദിയാസിസ് അബൂ മുസാബ് പറഞ്ഞു.
EIGHT killed, 17 injured in a bomb explosion in Mogadishu, Somalia. The attackers were targeting a convoy that guards United Nations staff
— Habari PAP! (@HabariPAP) November 25, 2021
'
'
'
Esther Passaris/George Kinoti/Buzeki/Sonko/George Kinoti pic.twitter.com/IWKUbqviZs
This is a tragedy. The explosion took place in front of Mucassar school at Hodan district in Mogadishu killing and injuring stidents and civilians near by.@HarunMaruf @HannaAli pic.twitter.com/mGW6uLTvp7
— Dr. Abdulkadir Adan (@DrAadem) November 25, 2021
യുഎൻ സുരക്ഷ വാഹനവ്യൂഹത്തിന് നേരെ ആത്മഹത്യ ബോംബർ എസ്യുവിയിലെത്തി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടാക്കിയതെന്ന് പൊലിസ് വക്താവ് അബ്ദിഫത്താഹ് അദേൻ ഹസ്സൻ മാധ്യമങ്ങളോട് പറഞ്ഞു. എട്ടു പേർ കൊല്ലപ്പെട്ടതും 17 പേർക്ക് പരിക്കേറ്റതും അദ്ദേഹം സ്ഥിരീകരിച്ചു. സംഭവ സ്ഥലത്ത് നിന്ന് പരിക്കേറ്റ 23 പേരെ രക്ഷപ്പെടുത്തിയതായി ആമിൻ ആംബുലൻസ് സർവിസ് ഡയറക്ടർ അബ്ദിഖാദർ അബ്ദിറഹ്മാൻ പറഞ്ഞു. സംഭവത്തിൽ യുഎൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
At least 5 people have died and 23 others left with injuries after a huge explosion in Mogadishu-Somalia early on Thursday. pic.twitter.com/kMVLeVpDtY
— Ebn Tv (@TvEbn) November 25, 2021
Police in Somalia have confirmed the death of eight civilians in a car bombing in the capital Mogadishu, state television has reported.
— BBC News Africa (@BBCAfrica) November 25, 2021
The explosion went off near a school.https://t.co/gAYjUlbq2y pic.twitter.com/mcsIgalU7o
Africa: Deadly explosion rocks Somali capital Mogadishu https://t.co/cymI1vkjtZ pic.twitter.com/DmWxk9Tv1m
— Jarateng (@ChiefJarateng) November 25, 2021
സ്വന്തം രീതിയിലുള്ള ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കാൻ സോമാലിയയുടെ കേന്ദ്ര ഗവൺമെൻറിനെതിരെ വർഷങ്ങളായി യുദ്ധം ചെയ്യുന്ന സംഘമാണ് അൽ ശബാബ്. ഗവൺമെൻറിനെ സഹായിക്കുന്ന ആഫ്രിക്കൻ യൂണിയൻ എഎംഐഎസ്ഒഎമ്മിനെതിരെയും ഇവർ ആക്രമണം നടത്താറുണ്ട്.