World
ബ്രിട്ടീഷ് പാർലമെന്റ് അംഗം കുത്തേറ്റ് മരിച്ചു
World

ബ്രിട്ടീഷ് പാർലമെന്റ് അംഗം കുത്തേറ്റ് മരിച്ചു

Web Desk
|
15 Oct 2021 3:00 PM GMT

കൺസർവേറ്റിവ് പാർട്ടി അംഗമാണ് അമെസ്

ബ്രിട്ടീഷ് പാർലമെന്റ് അംഗം ഡേവിഡ് അമെസിന് കുത്തേറ്റു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കുത്തേറ്റത്. അക്രമിയെ പിടികൂടിയെന്ന് എസെക്സ് പൊലീസ് അറിയിച്ചു. കൺസർവേറ്റിവ് പാർട്ടി അംഗമാണ് അമെസ്. വെള്ളിയാഴ്ച ഉച്ചക്ക്​ ഒന്നിന്​ ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിലാണ്​ സംഭവം.

സംഭവത്തിൽ 25കാരനെ അറസ്റ്റ്​ ചെയ്​തതായും ഇയാളുടെ പിന്നിൽ മറ്റാരുമില്ലെന്നും പൊലീസ്​ അറിയിച്ചു. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. നിരവധി തവണ ഡേവിഡിന്​​ കുത്തേറ്റതായി ദൃക്​സാക്ഷികൾ അറിയിച്ചു. അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ഉടൻ തന്നെ വൈദ്യസഹായങ്ങൾ നൽകിയെങ്കിലും എല്ലാം വിഫലമായി.

ഡേവിഡിന്‍റെ മരണത്തിൽ പാർലമെന്‍റിലെ മറ്റു അംഗങ്ങൾ നടുക്കം രേഖപ്പെടുത്തി. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഇദ്ദേഹം വോട്ടർമാരുമായി പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നു.1983ൽ ബാസിൽഡണിനെ പ്രതിനിധീകരിച്ചാണ്​ ഡേവിഡ്​ ആദ്യമായി പാർലമെന്‍റിലെത്തുന്നത്​. 1997ൽ​ സൗത്ത് എൻഡ്​ വെസ്റ്റിലേക്ക്​ തട്ടകം മാറ്റി.

Related Tags :
Similar Posts