എട്ടുവർഷം മുമ്പ് കാണാതായ 43 വിദ്യാർഥികളെ കുറിച്ച് പോസ്റ്റിട്ടു; മാധ്യമപ്രവർത്തകൻ മണിക്കൂറുകൾക്കുള്ളിൽ കൊല്ലപ്പെട്ടു
|വിദ്യാർഥികളുടെ തിരോധാനം മെക്സിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ദുരന്തങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്
മെക്സിക്കോ സിറ്റി: 2014 മുതൽ കാണാതായ വിദ്യാർഥികളുടെ പോസ്റ്റിന് മണിക്കൂറുകൾക്കുള്ളിൽ മെക്സിക്കൻ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഫ്രെഡിഡ് റോമൻ എന്ന മാധ്യമപ്രവർത്തകനെയാണ് ഗുറേറോ സ്റ്റേറ്റിന്റെ തലസ്ഥാനമായ ചിൽപാൻസിംഗ്കോ നഗരത്തിൽ കാറിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപ പ്രദേശത്തെ 43 വിദ്യാർഥികളുടെ തിരോധാനത്തെക്കുറിച്ച് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. ഇതേ കുറിപ്പ് പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിക്കാനും നൽകിയിരുന്നു.
2014 ൽ ഗുറേറോയിൽ നിന്ന് ഒരു ബസുമായി പ്രതിഷേധത്തിന് പോയ 43 വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പിന്നീട് ഇവരെ കണ്ടെത്താനായില്ല. മെക്സിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ദുരന്തങ്ങളിലൊന്നായാണ് ഈ സംഭവം അറിയപ്പെടുന്നത്. സംസ്ഥാന കുറ്റകൃത്യമാണെന്നും വിവിധ സ്ഥാപനങ്ങളുടെ ഏജന്റുമാർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അടുത്തിടെ വന്ന വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതോടെയാണ് ഈ സംഭവം വീണ്ടും ചർച്ചയായത്.കഴിഞ്ഞ ആഴ്ച സത്യ വസ്തുതാന്വേഷണ റിപ്പോർട്ട് കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം മുറില്ലോ കരം അറസ്റ്റിലാണ്.
മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് റോമൻ 'സ്റ്റേറ്റ് ക്രൈം വിത്തൗട്ട് ചാർജ്ജിംഗ് ദി ബോസ്' എന്ന പേരിലാണ് ഫ്രെഡിഡ് നീണ്ട ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചത്. കാണാതായ വിദ്യാർഥികളെക്കുറിച്ചുള്ള റോമന്റെ സമീപകാല പോസ്റ്റുകളോ അദ്ദേഹത്തിന്റെ മറ്റ് പത്രപ്രവർത്തനങ്ങളോ മരണത്തിൽ പങ്കുവഹിച്ചിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് അധികൃതർ പറയുന്നത്. വ്യക്തമല്ല. ഈ വർഷം ഇതുവരെ മെക്സിക്കോയിൽ 12 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. 2000 മുതൽ 150 ഓളം പത്രപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് മെക്സിക്കോയിലെ റിപ്പോർട്ടുകളുണ്ട്. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായാണ് മെക്സിക്കോയെ കണക്കാക്കുന്നത്.