World
ടുണീഷ്യയിൽ കുടിയേറ്റകാരുടെ  ബോട്ട് തകർന്നു; 11 പേർ മരിച്ചു, 44 പേരെ കാണാതായി
World

ടുണീഷ്യയിൽ കുടിയേറ്റകാരുടെ ബോട്ട് തകർന്നു; 11 പേർ മരിച്ചു, 44 പേരെ കാണാതായി

Web Desk
|
7 Aug 2023 4:00 PM GMT

ബോട്ടിലുണ്ടായിരുന്ന 57 പേരിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്

ടുണീഷ്യൻ തീരത്ത് ബോട്ട് തകർന്ന് 11 കുടിയേറ്റക്കാർ മരിച്ചു. 44 പേരെ കാണാതായി. നേരത്തെ നാല് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ടുണീഷ്യയിലെ കെർകെന്ന ദ്വീപിനടുത്താണ് ബോട്ട് തകർന്നത്.

ഞായാറാഴ്ച വൈകുന്നേരം ഏഴുപേരുടെ മൃതദേഹം കൂടി ലഭിച്ചതായി അധികൃതർ തിങ്കളാഴ്ച അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന 57 പേരിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഈ വർഷം ആദ്യം മുതൽ ജൂലൈ 20 വരെയുള്ള കണക്കനുസരിച്ച് 901 മുങ്ങിമരിച്ച കുടിയേറ്റക്കാരുടെ മൃതദേഹങ്ങളാണ് ടുണീഷ്യൻ കോസ്റ്റ് ഗാർഡ് കണ്ടടുത്തിട്ടുള്ളത്. ആഫ്രിക്കയിലെ കടുത്ത ദാരിദ്ര്യത്തെ തുടർന്ന് പുതിയ ജീവിതം സ്വപനം കണ്ട് യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നവരാണ് പലപ്പോഴും ഇത്തരം ബോട്ടുകളെ ആശ്രയിക്കുന്നത്.

Related Tags :
Similar Posts