World
2023ൽ ഇലോൺ മസ്‌ക് യു.എസ് പ്രസിഡന്റാവും, ജർമനി-ഫ്രാൻസ് യുദ്ധം; പ്രവചനവുമായി പുടിന്റെ വിശ്വസ്തൻ
World

'2023ൽ ഇലോൺ മസ്‌ക് യു.എസ് പ്രസിഡന്റാവും, ജർമനി-ഫ്രാൻസ് യുദ്ധം'; പ്രവചനവുമായി പുടിന്റെ വിശ്വസ്തൻ

Web Desk
|
28 Dec 2022 4:43 AM GMT

റഷ്യൻ പ്രസഡിന്റ് വ്‌ളാദിമിർ പുടിന്റെ ഏറ്റവും വിശ്വസ്തരായ നേതാക്കളിൽ ഒരാളാണ് മെദ്‌വദേവ്.

മോസ്‌കോ: ലോകത്തെ ആശ്ചര്യപ്പെടുത്തുന്ന പ്രവചനങ്ങളുമായി റഷ്യൻ പ്രസഡിന്റ് വ്‌ളാദിമിർ പുടിന്റെ വിശ്വസ്തനായ ദിമിത്രി മെദ്‌വദേവ്. അടുത്ത വർഷം യു.എസിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നും ടെസ്‌ല മേധാവിയും ട്വിറ്റർ ഉടമസ്ഥനുമായ ഇലോൺ മസ്‌ക് യു.എസ് പ്രസിഡന്റാകും എന്നുമാണ് മെദ്‌വേദവിന്റെ പ്രവചനം. അടുത്ത വർഷം ജർമനിയും ഫ്രാൻസും തമ്മിൽ യുദ്ധമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

വ്‌ളാദിമിർ പുടിന്റെ ഏറ്റവും വിശ്വസ്തരായ റഷ്യൻ നേതാക്കളിൽ ഒരാളാണ് മെദ്‌വദേവ്. നിലവിൽ അദ്ദേഹം പുടിന്റെ സെക്യൂരിറ്റി ഉപദേശക കൗൺസിലിന്റെ ഉപമേധാവിയാണ്. നേരത്തെ പുടിൻ നാല് വർഷം പ്രധാനമന്ത്രി പദവിയിലേക്ക് മാറിയപ്പോൾ പ്രസിഡന്റായി നിയമിച്ചത് മെദ്‌വദേവിനെ ആയിരുന്നു. തന്റെ സ്വകാര്യ ടെലിഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിച്ച 2023ലെ പ്രവചനങ്ങളുടെ പട്ടികയിലാണ് മെദ്‌വദേവ് ഇതെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടൻ വീണ്ടും യൂറോപ്യൻ യൂണിയനിൽ ചേരുമെന്നും അദ്ദേഹം പറയുന്നു.

താൻ യു.എസ് പ്രസിഡന്റാവും എന്ന മെദ്‌വദേവിന്റെ പ്രവചനത്തോട് 'എപ്പിക് ത്രെഡ്' എന്നാണ് മസ്‌ക് പ്രതികരിച്ചത്. സമാധാന ഉടമ്പടിയിൽ യുക്രൈൻ പ്രദേശം റഷ്യക്ക് വിട്ടുകൊടുക്കാൻ നിർദേശിച്ചതിന് മെദ്‌വദേവ് മസ്‌കിനെ പ്രശംസിച്ചിരുന്നു.

Similar Posts