World
മുസോളിനിയുടെ കൊച്ചുമകള്‍ക്ക് ഇറ്റലിയിലെ തെരഞ്ഞെടുപ്പില്‍ വിജയം
World

മുസോളിനിയുടെ കൊച്ചുമകള്‍ക്ക് ഇറ്റലിയിലെ തെരഞ്ഞെടുപ്പില്‍ വിജയം

Web Desk
|
8 Oct 2021 1:32 PM GMT

ഫ്രണ്ട്‌സ് ഓഫ് ഇറ്റലിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച റേച്ചല്‍ 8264 വോട്ടിനാണ് വിജയിച്ചത്

ഇറ്റാലിയന്‍ സേച്ഛാധിപതി ബെനറ്റോ മുസോളിനിയുടെ കൊച്ചുമകള്‍ക്ക് ഇറ്റലിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം. റോം മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലാണ് റേച്ചല്‍ മുസോളിനി വിജയിച്ചത്.

ഫ്രണ്ട്‌സ് ഓഫ് ഇറ്റലിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച റേച്ചല്‍ 8264 വോട്ടിനാണ് വിജയിച്ചത്. ബെനറ്റോ മുസോളിനിയുടെ നാലാമത്തെ മകള്‍ റോമാനോ മുസോളിനിയുടെ മകളാണ് റേച്ചല്‍. തന്റെ രണ്ടാം പേര് നോക്കിയിട്ടല്ല ജനങ്ങള്‍ വോട്ട് ചെയ്തതെന്നും, തനിക്ക് ജനങ്ങള്‍ക്കായി പലതും ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് വോട്ട് ചെയ്ത് ജയിപ്പിച്ചതെന്നും റേച്ചല്‍ പറഞ്ഞു.

അതേസമയം, മുസോളിനി കുടുംബത്തില്‍ നിന്നും ആദ്യമായല്ല ഒരു വ്യക്തി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. റേച്ചലിന്റെ സ്‌റ്റെപ്പ് സിസ്റ്ററായ അലക്‌സാണ്ട്ര മുസോളിനി പാര്‍ലമെന്റ് അംഗവും യൂറോപ്യന്‍ പാര്‍ലമെന്റ് മെമ്പറുമായിരുന്നു.

Similar Posts