എന്റെ വീടിന് തീ പിടിച്ചിരിക്കുന്നു ഗയ്സ്; കത്തിച്ചാമ്പലാകുന്ന വീടിന് മുമ്പിൽനിന്ന് വൈദികന്റെ എഫ്ബി ലൈവ്!
|"എന്റെ വീടിന് തീ പിടിച്ചേ, എന്റെ വീടിന് തീ പിടിച്ചേ"
വാഷിങ്ടൺ: നിങ്ങളുടെ വീടിന് തീ പിടിച്ചാൽ എന്തു ചെയ്യും? തീയണക്കാൻ ശ്രമിക്കും എന്നായിരിക്കും എല്ലാവരുടെയും ഉത്തരം. എന്നാൽ സ്വന്തം വീട്ടിൽ തീ പടരുമ്പോൾ ഫേസ്ബുക്ക് ലൈവിൽ പോയി ആ വിവരം നാട്ടുകാരെ അറിയിച്ചൊരു വൈദികനുണ്ട് യുഎസിൽ- പേര് സാമ്മി സ്മിത്. സൗത്ത് കരോലിനയിലെ ഗ്രെയ്സ് കത്തീഡ്രൽ മിനിസ്ട്രീസ് സ്ഥാപകനാണ് കക്ഷി.
'എന്റെ വീടിന് തീ പിടിച്ചേ, എന്റെ വീടിന് തീ പിടിച്ചേ. വീട് കത്തുന്നത് എന്നെപ്പോലെ നിങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്' എന്നാണ് സ്മിത് എഫ്ബി ലൈവിൽ പറയുന്നത്. പശ്ചാത്തലത്തിൽ വീടിന്റെ രണ്ടാം നില തീ വിഴുങ്ങുന്നതും അഗ്നിശമന സേനാംഗങ്ങളുടെ രക്ഷാപ്രവർത്തനവും കാണാം.
തീയണച്ച ശേഷം വൈദികൻ വീണ്ടും എബി ലൈവിൽ വന്ന് രക്ഷാ ദൗത്യത്തിൽ പങ്കാളികളായവർക്ക് നന്ദി പറഞ്ഞു. ആളപായം ഇല്ലാത്തതിൽ ദൈവത്തിനുള്ള നന്ദിയും അറിയിച്ചു. 'നിങ്ങൾക്കറിയാമോ ദൈവം എല്ലാം ചെയ്യും. ചിലപ്പോൾ നമുക്ക് അവന്റെ ചെയ്തികൾ മനസ്സിലാകില്ല' - സാമ്മി കൂട്ടിച്ചേർത്തു.
ഇലക്ട്രോണിക് യൂണിറ്റുകളിൽ നിന്നാകാം തീ പടർന്നത് എന്നാണ് സാമ്മി പറയുന്നത്. രണ്ടാം നിലയിലെ മുഴുവൻ സാധനങ്ങളും തീപിടിത്തത്തിൽ കത്തിനശിച്ചു.
Summary: A US pastor has livestreamed a fire that engulfed part of his house. Pastor Sammy Smith, who leads Grace Cathedral Ministries in South Carolina, shared on Facebook Live how firefighters and neighbours helped to put out a fire engulfing the second floor of his house.