![‘My husband could be poisoned in jail’: Imran Khans wife raises concern ‘My husband could be poisoned in jail’: Imran Khans wife raises concern](https://www.mediaoneonline.com/h-upload/2023/08/20/1384747-untitled-1.webp)
'ഇമ്രാന് വിഷം നൽകിയേക്കും, ജയിൽ മാറ്റണം, വീട്ടിലെ ഭക്ഷണം കൊടുക്കണം'; ആവശ്യങ്ങളുമായി ഭാര്യ
![](/images/authorplaceholder.jpg?type=1&v=2)
ഇമ്രാൻ ഒക്സ്ഫോർഡിൽ നിന്ന് ബിരുദം നേടിയ ആളാണെന്നും മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായിരുന്നെന്നും അതിനാൽ ജയിലിൽ ബി-ക്ലാസ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ബുഷ്റ
ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സുരക്ഷിതനല്ലെന്ന് ഭാര്യ ബുഷ്റ ബീബി. ഇമ്രാന് ജയിലിൽ വിഷം നൽകിയേക്കുമെന്നും ജയിൽ മാറ്റണമെന്നും ആവശ്യപ്പെട്ട് ബുഷ്റ ബീബി പാക്ക് പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു.
റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റണമെന്നാണ് കോടതി ഉത്തരവിലുള്ളതെന്നാണ് ബുഷ്റ കത്തിൽ പറയുന്നത്. ഇമ്രാൻ ഒക്സ്ഫോർഡിൽ നിന്ന് ബിരുദം നേടിയ ആളാണെന്നും മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായിരുന്നെന്നും അതിനാൽ ജയിലിൽ ബി-ക്ലാസ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ബുഷ്റ ആവശ്യപ്പെടുന്നു.
നേരത്തേ ഇമ്രാന് നേരെ രണ്ട് തവണ വധശ്രമമുണ്ടായിട്ടും പ്രതികളെ പിടികൂടിയില്ലെന്നും ബുഷ്റ ആരോപിച്ചു. ജയിൽ നിയമമനുസരിച്ച് ജയിലിലടച്ച് 48 മണിക്കൂറുകൾക്കുള്ളിൽ ഈ സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തണമെന്നും എന്നാൽ 12 ദിവസങ്ങളായിട്ടും ഇത് നടപ്പിലായിട്ടില്ലെന്നും ബുഷ്റ കൂട്ടിച്ചേർത്തു.
ഇമ്രാന് വിഷം നൽകിയേക്കുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രികെ ഇൻസാഫും (പിടിഐ) ആശങ്ക അറിയിച്ചിരുന്നു. തോഷഖാന അഴിമതിക്കേസിൽ ഈ മാസം 5നാണ് ഇമ്രാൻ ഖാനെ ജയിലിൽ അടച്ചത്. 3 വർഷത്തെ ശിക്ഷയനുഭവിക്കണം.