World
67 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ടാഴ്ചത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി നേപ്പാള്‍
World

67 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ടാഴ്ചത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി നേപ്പാള്‍

Web Desk
|
18 Dec 2021 7:00 AM GMT

ഒമിക്രോണ്‍ അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് പല രാജ്യങ്ങളും

ഒമിക്രോണ്‍ അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് പല രാജ്യങ്ങളും. നടപടികളുടെ ഭാഗമായി 67 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ടാഴ്ചത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. പ്രധാനമായും യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

''ഈ രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർ 7 ദിവസം സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്‍റൈനില്‍ കഴിയാന്‍ അഭ്യർത്ഥിക്കുന്നു. ഇതിനു ശേഷം ആര്‍.ടി-പിസിആര്‍ പരിശോധനയില്‍ നെഗറ്റീവായാലും ഏഴ് ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. ഫലം പോസിറ്റീവാണെങ്കില്‍ ഐസലോഷന്‍ സെന്‍ററിലേക്കൊ ആശുപത്രിയിലേക്കോ മാറ്റണം'' നേപ്പാൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ജർമ്മനി, ഇറ്റലി,യുകെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇന്ത്യയിലും ആരോഗ്യമന്ത്രാലയം മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൂടിച്ചേരലുകളും അനാവശ്യ യാത്രകളും ഒഴിവാക്കാൻ നിർദേശം നൽകി.14 ദിവസം കൊണ്ട് നൂറിലധികം ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നവംബര്‍ 25ന് ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Tags :
Similar Posts