World
സൈനിക പിൻമാറ്റത്തിന്​ ഒരുക്കമല്ലെന്ന് ഇസ്രായേൽ; മന്ത്രിസഭായോഗത്തിൽ പ്രതിരോധമന്ത്രിയും നെതന്യാഹുവും തമ്മിൽ വാഗ്വാദം
World

സൈനിക പിൻമാറ്റത്തിന്​ ഒരുക്കമല്ലെന്ന് ഇസ്രായേൽ; മന്ത്രിസഭായോഗത്തിൽ പ്രതിരോധമന്ത്രിയും നെതന്യാഹുവും തമ്മിൽ വാഗ്വാദം

Web Desk
|
31 Aug 2024 2:00 AM GMT

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​സ്സ​യി​ൽ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും

ദുബൈ: ഈജിപ്ത്​,ഗസ അതിർത്തിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന്​ സൈനിക പിൻമാറ്റത്തിന്​ ഒരുക്കമല്ലെന്ന നിലപാടിലുറച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ​ നെതന്യാഹു. അമേരിക്കയുടെ സമ്മർദത്തിനിടയിലും വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിക്കാൻ തന്നെയാണ്​ നെതന്യാഹുവിന്‍റെ നീക്കം. തെൽ അവീവിൽ ചേർന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്റും നെതന്യാഹുവും തമ്മിൽ തുറന്ന ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ട്.

ബന്ദിമോചനമാണ്​ പ്രധാനമെന്നും ഫിലാഡെൽഫി കോറിഡോറിലെ സൈനിക സാന്നിധ്യത്തിന്‍റെ പേരിൽ ചർച്ച പരാജയപ്പെടുത്തരുതെന്നും മന്ത്രി യോവ്​ ഗാലന്റ് ആവശ്യപ്പെട്ടതാണ്​ നെതന്യാഹുവിനെ രോഷം കൊള്ളിച്ചത്​. അതിനിടെ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​സ്സ​യി​ൽ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും. 2000ത്തോ​ളം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ​വാ​ക്സി​നേ​ഷ​ൻ ന​ട​പ്പാ​ക്കു​ക.

10 വ​യസിന് താ​ഴെ​യു​ള്ള 6.40 ല​ക്ഷം കു​ട്ടി​ക​ൾ​ക്കാ​ണ് തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ക. ഇ​തി​നാ​യി 1.26 ദ​ശ​ല​ക്ഷം ഡോ​സ് വാ​ക്സി​ൻ ഗ​സ്സ​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.നാ​ല് ല​ക്ഷം ഡോ​സ് വാ​ക്സി​ൻ​കൂ​ടി ഉ​ട​ൻ എ​ത്തും. 90 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ നീക്കം. വാക്സിനേഷന് മൂ​ന്നു​ദി​വ​സം ഭാഗികമായി മാത്രം ആ​ക്ര​മ​ണം നി​ർ​ത്താ​മെ​ന്ന് ഇ​സ്രാ​യേ​ൽ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ലി​ന്റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണം ​മൂ​ല​മാ​ണ് ഗ​സ്സ​യി​ൽ വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങി​യ​ത്.

വെസ്റ്റ്​ ബാങ്കിലും സ്​ഫോടനാത്​മക സാഹചര്യം മാറ്റമില്ലാതെ തുടരുകയാണ്​. ജെനിൻ അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ ആക്രമണം നടത്തി.പ്രദേശത്തേക്ക്​ വന്ന രണ്ട്​ കവചിത വാഹനങ്ങൾ തകർത്തമായി ഫലസ്തീൻ പോരാളികൾ അറിയിച്ചു. വെസ്റ്റ്​ ബാങ്കിലെയും ഇസ്രായേൽ ലബനാൻ അതിർത്തിയിലെയും സംഘർഷങ്ങളിൽ യൂറോപ്യൻ യൂനിയൻ അതീവ ആശങ്ക രേഖപ്പെടുത്തി. ഗസ്സയിലും ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്​.

Related Tags :
Similar Posts