World
Netanyahu

ബെഞ്ചമിന്‍ നെതന്യാഹു

World

ബന്ദിമോചന കരാറിന് അനുമതി നൽകുമെന്ന് നെതന്യാഹു ബന്ദികളെ അറിയിച്ചെന്ന് റിപ്പോർട്ട്

Web Desk
|
1 Feb 2024 1:00 AM GMT

ഹമാസിന്‍റെ പ്രതികരണം ലഭ്യമായില്ലെന്നും അതേ സമയം ഖത്തറിൽ നിന്നുള്ള സുപ്രധാന വാർത്ത ഉടൻ ലഭ്യമാകുമെന്നും ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു

തെല്‍ അവിവ്: ഇസ്രായേൽ സുരക്ഷക്ക്​ ഭീഷണിയാകാതെ ബന്ദികളുടെ മോചനത്തിന്​ വഴിയൊരുക്കുന്ന കരാറിന്​ അനുമതി നൽകുമെന്ന്​ നെതന്യാഹു ബന്ദികളെ അറിയിച്ചതായി ഇസ്രായേൽ ​മാധ്യമറിപ്പോർട്ട്​. ഹമാസിന്‍റെ പ്രതികരണം ലഭ്യമായില്ലെന്നും അതേ സമയം ഖത്തറിൽ നിന്നുള്ള സുപ്രധാന വാർത്ത ഉടൻ ലഭ്യമാകുമെന്നും ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സ്വതന്ത്ര ഫലസ്തീൻ രാഷട്ര രൂപവത്കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സഖ്യരാജ്യങ്ങളുമായി ചർച്ച ചെയ്യുമെന്നും ഗസ്സയിൽ ബഫർ സോൺ അനുവദിക്കില്ലെന്നും​ യു.എസ്​ ​സ്റ്റേറ്റ്​ വകുപ്പ്​അറിയിച്ചു . ചെങ്കടലിൽ ഹൂതികൾ ഉയർത്തിയ ഭീഷണിയെ തുടർന്ന്​ യൂറോപ്യൻ രാജ്യങ്ങളിൽ ഡീസൽ വിലയിൽ വർധനവുമുണ്ടായി.

ആഭ്യന്തര സമ്മർദം മുറുകിയതോടെ ബന്ദിമോചന ചർച്ചകൾക്ക്​ മുൻകൈയെടുത്ത്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. യുദ്ധം നിർത്തില്ലെന്നും ഫലസ്​തീൻ തടവുകാരെ കൂടുതലായി വിട്ടയക്കില്ലെന്നുമുള്ള നിലപാട്​ നെതന്യാഹു തിരുത്തി. ഇന്നലെ ബന്ദികളുടെ ബന്​ധുക്കളുമായി നടത്തിയ ചർച്ചയിൽ വെടിനിർത്തൽ കരാറിൽ താൻ ഒപ്പുവെക്കുമെന്ന്​ നെതന്യാഹു അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഘട്ടം ഘട്ടമായി എല്ലാ ബന്​ധികളെയും തിരിച്ചെത്തിക്കും എന്നാണ്​ നെതന്യാഹു ബന്​ധുക്കളെ അറിയിച്ചത്​. ഹമാസി​ന്‍റെ തീരുമാനം എന്തെന്ന്​ വ്യക്​തമല്ലെന്നും അതേ സമയം ഖത്തറിൽ നിന്ന്​ അനുകൂല പ്രതികരണം ഉടൻ ലഭിക്കുമെന്നും ഇസ്രായേൽ ഉദ്യാഗസ്​ഥരെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ ശനിയാഴ്​ച എത്താനിരിക്കെ, ബന്ദിമോചന ചർച്ചയിൽ സുപ്രധാന പ്രഖ്യാപനം ഉണ്ടാകും എന്ന സൂചനയാണ്​ വൈറ്റ്​ ഹൗസ്​ നൽകുന്നത്​. ദീർഘകാല വെടിനിർത്തൽ കരാറാണ്​ തങ്ങൾ ആഗ്രഹിക്കുന്നതെന്ന്​ വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു. യു.എസ്​ ദേശീയസുരക്ഷാ ഉപദേഷ്​ടാവ്​ ജെയ്​ക്​ സള്ളിവൻ ഇസ്രായേൽ സ്​ട്രാറ്റജിക്​ വകുപ്പു മന്ത്രിയുമായി വാഷിങ്​ടണിൽ ചർച്ച നടത്തി. സ്വതന്ത്ര ഫലസ്​തീൻ രാഷ്​ട്ര രൂപവത്​കരണത്തിന്​ പല മാർഗങ്ങൾ ഉണ്ടെന്നും ഇതുമായി ബന്​ധപ്പെട്ട ചില നിർദേങ്ങൾ ഇസ്രായേൽ ഉൾപ്പെടെ സഖ്യരാജ്യങ്ങൾക്കു മുമ്പാകെ സമർപ്പിക്കുമെന്നും യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ അറിയിച്ചു. ഗസ്സയിൽ ബഫർ സോണിന്​ രൂപം നൽകാനുള്ള ഇസ്രായേൽ നീക്കം അംഗീകരിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി. ഗസ്സയിൽ ആക്രമണം ശക്​തമാക്കിയ ഇസ്രായേൽ കൊടുംക്രൂരതകൾ തുടരുകയാണ്​. കണ്ണുകൾ തുണി ഉപയോഗിച്ച് മൂടിക്കെട്ടി, കൈകൾ പിറകിലേക്ക് ബന്ധിച്ച 30 മൃതദേഹങ്ങൾ ഗസ്സയിലെ സ്കൂൾ മുറ്റത്തെ മാലിന്യകൂമ്പാരത്തിൽ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയിൽ ഇന്നലെ കണ്ടെത്തി. ആശുപത്രികൾക്കു നേരെയുള്ള ആക്രമണവും തുടരുകയാണ്​.

ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്​തീനികളുടെ എണ്ണം 26,900 ആയി ഉയർന്നു. 65,949 പേർക്കാണ്​ പരിക്ക്​. ജോർദാനിൽ സൈനികർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ ഉചിതസമയത്ത്​ തിരിച്ചടി ഉണ്ടാകുമെന്നാവർത്തിച്ച്​ അമേരിക്ക. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ക്രിമിനൽ രാഷ്ട്രീയ ജീവിതം അവസാനത്തോട് അടുക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദുല്ലഹിയാൻ പറഞ്ഞു.

Similar Posts