World
ഒമിക്രോണിനെക്കാൾ വ്യാപനശേഷി, ഫ്രാൻസിൽ കണ്ടെത്തിയത് കോവിഡിന്‍റെ പുതിയ വകഭേദം ഇഹു
World

ഒമിക്രോണിനെക്കാൾ വ്യാപനശേഷി, ഫ്രാൻസിൽ കണ്ടെത്തിയത് കോവിഡിന്‍റെ പുതിയ വകഭേദം 'ഇഹു'

Web Desk
|
4 Jan 2022 9:02 AM GMT

ഈ വകഭേദത്തിന് വുഹാനിൽ പടർന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തിൽ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ

ഒമിക്രോണ്‍ വ്യാപനം ലോകമെമ്പാടും ആശങ്ക പടര്‍ത്തവെ കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ 'ഇഹു' ഫ്രാന്‍സില്‍ കണ്ടെത്തി. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാൾ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍.

ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്ന് തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന്, സമ്പര്‍ക്കത്തിലുണ്ടായിരുന്നവരില്‍കൂടി രോഗം കണ്ടെത്തുകയായിരുന്നു. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് 'ഇഹു' എന്ന് പേരിട്ടത്. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് വരെ ഈ വകഭേദം ഇഹു എന്ന പേരിലായിരിക്കും അറിയപ്പെടുക.

ഈ വകഭേദത്തിന് വുഹാനിൽ പടർന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തിൽ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതിനാല്‍ ഈ വൈറസിന് വാക്സിനുകളിൽ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഈ വകഭേദം മരണസംഖ്യ കൂട്ടുമോ എന്നുള്ള ഗവേഷണം പുരോഗമിക്കുകയാണ്.

Related Tags :
Similar Posts