ന്യൂയോര്‍ക്കില്‍ കുട്ടികളുടെ ഇടയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന
|ഇവരില്‍ പകുതിയും അഞ്ച് വയസില്‍ താഴെ പ്രായമുള്ളവരാണ്
ന്യൂയോര്‍ക്കില്‍ കുട്ടികളുടെ ഇടയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന
വാഷിംഗ്ടണ്‍: കോവിഡ്-19വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണത്തില്‍ ഈ മാസം നാലിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ പകുതിയും അഞ്ച് വയസില്‍ താഴെയുള്ളവരാണ്. നിലവില്‍ ഇവര്‍ക്ക് വാക്‌സിന്‍ പ്രായോഗികമല്ല.
യു.എസില്‍ കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ പ്രതിദിനം ശരാശരി രണ്ട് ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. അവധിക്കാല ആഘോഷങ്ങളും കുടുംബ സംഗമങ്ങളുമാണ് ഒമിക്രോണ്‍ കൂടുതല്‍ ആളുകളിലേക്ക് പടരാന്‍ കാരണമെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്മസ് സമയത്തെ ടെസ്റ്റുകളിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അമ്പത് കോടി സൗജന്യ ഹോം ടെസ്റ്റുകള്‍, ഷിപ്പിംഗ് ഉള്‍പ്പെടെ നല്‍കിയിരുന്നു. വീണ്ടും പ്രസിഡന്റ് ജോ ബൈഡന്‍ പുതിയ നടപടികള്‍ക്കായി വലിയ തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കോവിഡ് ടെസ്റ്റുകള്‍ വേഗത്തിലാക്കാനുള്ള തീരുമാനവും വൈറ്റ് ഹൗസ് കൈക്കൊണ്ടിട്ടുണ്ട്.