World
താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍
World

താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍

Web Desk
|
21 Aug 2021 3:11 PM GMT

മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ വളരെ അപകടകരമായ മുഖമാണ് താലിബാനുള്ളത്. അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നടത്തുന്ന ഏതെങ്കിലും വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍. താലിബാനുമായി ചര്‍ച്ചക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. കൂടുതല്‍ രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇ.യുവിന്റെ പുതിയ തീരുമാനം.

വളരെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇ.യു തീരുമാനം. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ വളരെ അപകടകരമായ മുഖമാണ് താലിബാനുള്ളത്. അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നടത്തുന്ന ഏതെങ്കിലും വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

അതേസമയം അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇ.യു വ്യക്തമാക്കി. അഭയാത്ഥികളുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

Similar Posts