World
സൈബർ ആക്രമണങ്ങൾ ഉത്തരകൊറിയയുടെ പ്രധാന വരുമാനസ്രോതസ്സായി മാറിയെന്ന് റിപ്പോര്‍ട്ട്
World

സൈബർ ആക്രമണങ്ങൾ ഉത്തരകൊറിയയുടെ പ്രധാന വരുമാനസ്രോതസ്സായി മാറിയെന്ന് റിപ്പോര്‍ട്ട്

Web Desk
|
8 Feb 2022 2:25 PM GMT

കഴിഞ്ഞ വർഷം മാത്രം ക്രിപ്‌റ്റോ കറൻസി ഏജൻസികളിൽ ഏഴോളം സൈബര്‍ ആക്രമണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്

ക്രിപ്‌റ്റോ കറൻസി എക്‌സേഞ്ചുകളിൽ നടത്തുന്ന സൈബർ അറ്റാക്കുകള്‍ ഉത്തരകൊറിയയുടെ പ്രധാന വരുമാനസ്രോതസ്സായി മാറിയെന്ന് യു.എൻ റിപ്പോർട്ട്. ധനകാര്യ സ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസി ഏജൻസികൾ എന്നിവയിൽ ഉത്തരകൊറിയൻ ഹാക്കർമാർ നടത്തുന്ന സൈബർ അറ്റാക്കുകൾ ഉത്തരകൊറിയയുടെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. യു.എൻ റിപ്പോർട്ടുകൾ ഉദ്ദരിച്ചാണ് റോയിട്ടേഴ്‌സ് വാർത്തപുറത്തു വിട്ടത്.

യൂറോപ്പിലും ഏഷ്യയിലും വടക്കേ അമേരിക്കയിലുമായി മൂന്ന് ക്രിപ്‌റ്റോ കറൻസി എക്സേഞ്ചുകളില്‍ നിന്ന് ഉത്തരകൊറിയ 50 മില്യണിലധികം ഡോളർ മോഷ്ടിച്ചതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം മാത്രം ക്രിപ്‌റ്റോ കറൻസി ഏജൻസികളിൽ ഏഴോളം ആക്രമണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ഇതിലൂടെ നിരവധി തുക മോഷ്ടിച്ചു. ഉത്തരകൊറിയൻ ഹാക്കർമാർ ക്രിപ്‌റ്റോ കറൻസി ഏജൻസികളെ നിരന്തരമായി ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Similar Posts