നിങ്ങള്‍ കൊന്നത് ചെസ് പീസുകളെയല്ല, മനുഷ്യരെയാണ്; ഹാരി രാജകുമാരനെതിരെ താലിബാന്‍ നേതാവ്
|അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ടായിരുന്നു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സൈനിക സേവനത്തിനിടെ താന്‍ 25 പേരെ വധിച്ചുവെന്ന ഹാരി രാജകുമാരന്‍റെ വെളിപ്പെടുത്തലിനെതിരെ താലിബാന്‍ നേതാവ് അനസ് ഹഖാനി രംഗത്ത്. ഹാരി രാജകുമാരൻ കൊന്നത് ചെസ് പീസുകളെയല്ലെന്നും മറിച്ച് അവര്‍ മനുഷ്യരാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
1/3- Mr. Harry! The ones you killed were not chess pieces, they were humans; they had families who were waiting for their return. Among the killers of Afghans, not many have your decency to reveal their conscience and confess to their war crimes. pic.twitter.com/zjDwoDmCN1
— Anas Haqqani(انس حقاني) (@AnasHaqqani313) January 6, 2023
"മിസ്റ്റർ. ഹാരി! നിങ്ങൾ കൊന്നത് ചെസ്സ് പീസുകളല്ല, അവർ മനുഷ്യരായിരുന്നു. അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ടായിരുന്നു.അഫ്ഗാനികളുടെ കൊലയാളികളിൽ പലർക്കും അവരുടെ മനസ്സാക്ഷി വെളിപ്പെടുത്താനും അവരുടെ യുദ്ധക്കുറ്റങ്ങൾ ഏറ്റുപറയാനുമുള്ള മര്യാദയില്ല.'' അനസ് ട്വീറ്റ് ചെയ്തു. ആത്മകഥയുടെ കവര്‍ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താലിബാന്‍ നേതാവിന്‍റെ ട്വീറ്റ്. "നിങ്ങൾ പറഞ്ഞത് സത്യമാണ്; ഞങ്ങളുടെ നിരപരാധികളായ ജനങ്ങൾ നിങ്ങളുടെ സൈനികർക്കും സൈനികർക്കും രാഷ്ട്രീയ നേതാക്കൾക്കും ചെസ്സ് പീസുകളായിരുന്നു. എന്നിട്ടും കറുപ്പും വെളുപ്പും കലര്‍ന്ന ചതുരംഗക്കളിയില്‍ നിങ്ങള്‍ പരാജയപ്പെട്ടു'' മറ്റൊരു ട്വീറ്റില്‍ പറയുന്നു.
2/3- The truth is what you've said; Our innocent people were chess pieces to your soldiers, military and political leaders. Still, you were defeated in that "game" of white & black "square".
— Anas Haqqani(انس حقاني) (@AnasHaqqani313) January 6, 2023
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നിങ്ങളെ വിളിക്കുമെന്നോ മനുഷ്യാവകാശ പ്രവർത്തകർ ഈ സംഭവത്തില്‍ അപലപിക്കുമെന്നോ താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അനസ് ഹഖാനി പറഞ്ഞു. കാരണം നിങ്ങളുടെ കാര്യത്തില്‍ അവര്‍ അന്ധരും ബധിരരുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ ഈ ക്രൂരതകൾ മനുഷ്യരാശിയുടെ ചരിത്രത്തിൽ ഓർമ്മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു," അനസ് ഹഖാനി ട്വീറ്റ് ചെയ്തു.
അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരായ രണ്ട് സൈനിക ഡ്യൂട്ടികളുടെ ഭാഗമായിരുന്നു ഹാരി രാജകുമാരന്‍. 2007-2008 കാലഘട്ടത്തിൽ ഫോർവേഡ് എയർ കൺട്രോളറായിരുന്ന അദ്ദേഹം 2012-2013 കാലഘട്ടത്തിൽ സൈനിക ഹെലികോപ്റ്ററിന്‍റെ ചുമതല വഹിക്കുകയും ചെയ്തു.
3/3- I don't expect that the ICC will summon you or the human rights activists will condemn you, because they are deaf and blind for you. But hopefully these atrocities will be remembered in the history of humanity.
— Anas Haqqani(انس حقاني) (@AnasHaqqani313) January 6, 2023