ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണ്, ഹമാസിനെ തകർക്കും; സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രായേല്‍ സൈന്യം
|ഹമാസിനെയും അതിന്‍റെ സൈനിക ശേഷിയെയും തകർക്കുകയും സാഹചര്യം അടിസ്ഥാനപരമായി മാറ്റുകയും ചെയ്യും എന്നതാണ് ഈ യുദ്ധത്തിന്‍റെ അവസാനം
തെല്‍ അവിവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇരുഭാഗത്തുമായി ആയിരക്കണക്കിനുകളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ മരണസംഖ്യ 1300 കവിഞ്ഞു.അതേസമയം, വെള്ളിയാഴ്ചയും ആക്രമണം തുടർന്ന ഗസ്സയിൽ മരണസംഖ്യ 1,900 കവിഞ്ഞതായും 7600 പേർക്ക് പരിക്കേറ്റതായും ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ തങ്ങളുടെ ലക്ഷ്യം വ്യക്തമാണെന്നും ഹമാസിനെ തകര്‍ക്കുമെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞു.
ഹമാസിനെയും അതിന്‍റെ സൈനിക ശേഷിയെയും തകർക്കുകയും സാഹചര്യം അടിസ്ഥാനപരമായി മാറ്റുകയും ചെയ്യും എന്നതാണ് ഈ യുദ്ധത്തിന്‍റെ അവസാനം.അങ്ങനെ ഇസ്രായേലികള്‍ക്കോ സൈനികർക്കോ നാശം വരുത്താനുള്ള കഴിവ് ഹമാസിന് ഇനി ഉണ്ടാകില്ല.ഐഡിഎഫ്(ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്) 'സൈനിക പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ' പോകുന്ന പ്രദേശത്ത് സാധാരണക്കാർ ഉണ്ടാകാതിരിക്കാൻ സൈന്യം ഇന്നലെ ഒഴിപ്പിക്കാൻ ഉത്തരവിട്ടതായി ജൊനാഥന്‍ പറഞ്ഞു. ഹമാസ് സാധാരണക്കാരെ അവരുടെ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നു. ദിവസങ്ങളായി ഗസ്സ മുനമ്പിന് ചുറ്റും ഇസ്രായേലി റിസർവ് ഫോഴ്‌സ് രൂപീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.''അവർ ഗസ്സ മുനമ്പിന് ചുറ്റുമായി, തെക്ക്, മധ്യഭാഗത്ത്, വടക്ക് എന്നിവിടങ്ങളിൽ ഉണ്ട്, അവർക്ക് ലഭിക്കുന്ന ഏത് ലക്ഷ്യത്തിനും, ഏത് ജോലിക്കും അവർ സ്വയം തയ്യാറെടുക്കുകയാണ്, ”അദ്ദേഹം പറയുന്നു.
ഹൈഫ നഗരത്തിനു നേരെയും ഐഡിഎഫിന്‍റെ യുഎവിക്കു നേരെയും ഉണ്ടായ രണ്ട് അജ്ഞാത ആക്രമണ ശ്രമങ്ങള്‍ പ്രതിരോധ സേന തടഞ്ഞുവെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎന്നിലെ റഷ്യയുടെ അംബാസഡർ വെള്ളിയാഴ്ച ഗസ്സ മുനമ്പിലും ഇസ്രായേലിലും വെടിനിർത്തലിന് ആഹ്വാനം ചെയ്തു. അതേസമയം നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന് യുഎസിനെ കുറ്റപ്പെടുത്തി.