യൂറോപ്പില്‍ മിന്നല്‍ പ്രളയം; 70 മരണം
|ജർമനിയിൽ മാത്രം 59 മരണമാണ് റിപ്പോർട്ട് ചെയ്തത്
യൂറോപ്പിലുണ്ടായ മിന്നൽ പ്രളയത്തിൽ 70ലധികം പേർ മരിച്ചു. ജർമനിയിൽ മാത്രം 59 മരണമാണ് റിപ്പോർട്ട് ചെയ്തത്. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ജർമനിയിലെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകളും വാഹനങ്ങളും ശക്തമായ മഴയിൽ ഒലിച്ചു പോയി.
ശക്തമായ കാറ്റിലും മഴയിലും ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്താനാകുന്നില്ല. ബെൽജിയത്തിൽ കനത്ത മഴയിൽ 11 പേരാണ് മരിച്ചത്. ലക്സംബർഗിലും നെതർലാൻഡ്സിലും ശക്തമായ മഴ തുടരുകയാണ്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് ദുഃഖിക്കുന്നതായി ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ വാഷിംഗ്ടൺ സന്ദർശന വേളയിൽ പറഞ്ഞു. ഈ ദുരന്തത്തിന്റെ മുഴുവൻ വ്യാപ്തിയും വരും ദിവസങ്ങളിൽ മാത്രമേ കാണാനാകൂ എന്ന് ഭയപ്പെടുന്നുവെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. ദുരന്തത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അനുശോചനം രേഖപ്പെടുത്തി.
Extreme flooding unfolding in western Europe. Sources claiming unprecedented for some parts of Belgium.
— Scott Duncan (@ScottDuncanWX) July 15, 2021
This is Pepinster, eastern Belgium 🇧🇪 sadly, this is a tragic summer flood for multiple countries.
🎥 via @MeteoExpresspic.twitter.com/2q7nPJLxcn