പാകിസ്താനിൽ തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനർനിർമിച്ചു; ഉദ്ഘാടകനായി ചീഫ് ജസ്റ്റിസ്
|കഴിഞ്ഞ വർഷം ഡിസംബറിലാണ് ജംഇയത്തുൽ ഉലമായെ ഇസ്‌ലാം ഫസി എന്ന സംഘടനയിൽ പെട്ടവർ ക്ഷേത്രം തീവെച്ചു നശിപ്പിച്ചത്. അക്രമികളിൽ നിന്ന് തന്നെ പണം ഈടാക്കി ക്ഷേത്രം പുനർനിർമിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്റെ ഉത്തരവ്.
പാകിസ്താനിൽ കഴിഞ്ഞ വർഷം ആൾക്കൂട്ടം തീവെച്ചു നശിപ്പിച്ച ഹിന്ദുക്ഷേത്രം പുനർനിർമിച്ചു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഒരുനൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രമാണ് കഴിഞ്ഞ വർഷം തകർത്തത്. പുനർനിർമിച്ച ക്ഷേത്രം ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ജംഇയത്തുൽ ഉലമായെ ഇസ്‌ലാം ഫസി എന്ന സംഘടനയിൽ പെട്ടവർ ക്ഷേത്രം തീവെച്ചു നശിപ്പിച്ചത്. അക്രമികളിൽ നിന്ന് തന്നെ പണം ഈടാക്കി ക്ഷേത്രം പുനർനിർമിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്റെ ഉത്തരവ്. ക്ഷേത്രം തകർത്ത നടപടി രാജ്യാന്തര സമൂഹത്തിൽ പാകിസ്താന് നാണക്കേടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം പുനർനിർമിക്കാൻ കോടതി ഉത്തരവിട്ടത്.
തിങ്കളാഴ്ച നടന്ന വർണാഭമായ ചടങ്ങിലാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സുപ്രീംകോടതി ശക്തമായി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും മുസ്‌ലിംകൾക്ക് ഭരണഘടന നൽകുന്ന എല്ലാ അവകാശങ്ങളും ഹിന്ദു മതത്തിലുള്ളവർക്കും ഉണ്ടാവുമെന്നും ഉദ്ഘാടന ചടങ്ങിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.