ഗസ്സയിൽ 1055 പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ; 5184 പേർക്ക് പരിക്ക്
|ഗസ്സ മുനമ്പ് പൂർണമായി തന്നെ സൈനിക സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മരണസംഖ്യ 1000 കടന്നു. 1055 പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 5184 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഒരു ഇടവേളയുമില്ലാത്ത തുടർച്ചയായ ആക്രമണമാണ് ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത്.
This is the situation in Gazza today. pic.twitter.com/DtnqCi4REi
— Asaad Sam Hanna (@AsaadHannaa) October 9, 2023
ഗസ്സ മുനമ്പ് പൂർണമായി തന്നെ ഒരു സൈനിക സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ ലബനാനിൽനിന്ന് കടുത്ത ആക്രമണമുണ്ടായ സാഹചര്യത്തിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടും ഇസ്രായേൽ കടുത്ത ആക്രമണം നടത്തുന്നുണ്ട്. വൻശക്തി രാഷ്ട്രങ്ങൾ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ കരയുദ്ധത്തിനുള്ള ഒരുക്കത്തിലാണ് ഇസ്രായേൽ. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന.
Al Rimal area, western Gazza this morning. pic.twitter.com/XGb6GbXFOH
— Asaad Sam Hanna (@AsaadHannaa) October 10, 2023
അതേസമയം അഷ്‌കലോണിന് നേരെ ഗസ്സയിൽനിന്നുള്ള മിസൈൽ ആക്രമണം ശക്തമായി തുടരുകയാണ്. വൈദ്യുതി വിതരണം താറുമാറായ ഗസ്സയിലെ ആശുപത്രിയിൽ ആയിരക്കണക്കിന് ആളുകളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ടോർച്ച് ലൈറ്റിന്റെ വെളിച്ചത്തിലാണ് പല ആശുപത്രികളിലും ചികിത്സ നടക്കുന്നത്. സമാധാന ശ്രമങ്ങളൊന്നും അന്താരാഷ്ട്ര തലത്തിൽ നടക്കുന്നില്ല എന്നതും ഇസ്രായേൽ-ഫലസ്തീൻ യുദ്ധം കൂടുതൽ രൂക്ഷമായി തുടരുമെന്ന സൂചനയാണ് നൽകുന്നത്.