ഇസ്രായേൽ അതിക്രമത്തിനെതിരെ ലണ്ടനിൽ കൂറ്റൻ ഫലസ്തീൻ അനുകൂല റാലി
|ഇസ്രായേൽ അധിനിവേശത്തെ പിന്തുണക്കുന്നവർക്ക് മേൽ അറബ്, മുസ്ലിം രാജ്യങ്ങൾ സമ്മർദം ശക്തമാക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
ലണ്ടനിൽ: ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തിനെതിരെ ലണ്ടനിൽ കൂറ്റൻ ഫലസ്തീൻ അനുകൂല റാലി. മൂന്നു ലക്ഷത്തോളം ആളുകളാണ് ഫലസ്തീൻ പതാകയുമായി റാലിയിൽ അണിനിരന്നത്. മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, ബെൽഫാസ്റ്റ് തുടങ്ങിയ നഗരങ്ങളിലും ഫലസ്തീൻ അനുകൂല റാലികൾ നടന്നു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിട്ടുള്ളത്.
London. Rally in support of #Palestine. pic.twitter.com/deh0fBf9zy
— tim anderson (@timand2037) October 27, 2023
ഇസ്രായേൽ അധിനിവേശത്തെ പിന്തുണക്കുന്നവർക്ക് മേൽ അറബ്, മുസ്ലിം രാജ്യങ്ങൾ സമ്മർദം ശക്തമാക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഗസ്സയിൽനിന്ന് ഫലസ്തീൻ ജനതയെ ഈജിപ്തിലെ സിനായിലേക്ക് പുറംതള്ളാനുള്ള നീക്കം ചെറുക്കും. അറബ്, മുസ്ലിം രാജ്യങ്ങളിൽനിന്ന് ഇസ്രായേൽ അംബാസഡർമാരെ പുറംതള്ളണമെന്നും ഹമാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതേസമയം ഗസ്സയിൽ ആക്രമണം കൂടുതൽ കടുപ്പിക്കാൻ തന്നെയാണ് ഇസ്രായേൽ തീരുമാനം. ഗസ്സയിൽ യുദ്ധത്തിന്റെ പുതിയ മുഖം തുറക്കുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലെന്റ് പറഞ്ഞു. പുതിയ ഉത്തരവ് ഇറങ്ങുന്നത് വരെ കടുത്ത ആക്രമണം തുടരുമെന്നും ഗാലെന്റ് പറഞ്ഞു.
500,000 people in London marching in solidarity with Palestine.
— Taj Ali (@Taj_Ali1) October 28, 2023
The biggest Palestine solidarity rally in British history.
Demonstrations are taking place in towns and cities across the UK. pic.twitter.com/wTbWnVkDQe