പൂർണമായി വാക്‌സിൻ സ്വീകരിച്ച യാത്രികർക്ക് ഇന്നുമുതൽ പരിശോധനകൾ ഒഴിവാക്കി യു.കെ
|പൂർണമായി കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് പാസഞ്ചർ ലൊക്കേറ്റർ ഫോം (PLF)മാത്രം മതിയാകും
വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനായി വാക്‌സിൻ സ്വീകരിച്ച യാത്രികർക്ക് ഇന്നുമുതൽ പരിശോധനകളെല്ലാം ഒഴിവാക്കി യു.കെ. ജനുവരി 24ലെ ഗവൺമെൻറ് ഉത്തരവ് പ്രകാരം പൂർണമായി കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് പാസഞ്ചർ ലൊക്കേറ്റർ ഫോം (PLF)മാത്രം മതിയാകും. പൂർണമായി വാക്‌സിനെടുക്കാത്തവർക്ക് അവിടെയെത്തിയ അന്നോ രണ്ടു ദിവസം കഴിയും മുമ്പോ പ്രീ ഡിപ്പാർച്ചർ ടെസ്റ്റും പിസിആർ ടെസ്റ്റും ചെയ്താൽ മതിയാകും.
Testing requirements have been removed for eligible vaccinated arrivals (including all under 18s), with only a Passenger Locator Form now needed. ✈️ 🌎
— Department for Transport (@transportgovuk) February 11, 2022
Find out more on what to do if you do not qualify as eligible vaccinated 👉https://t.co/ZHzNQgenKj
#TravelSafely pic.twitter.com/z402xv9gb8
അതേസമയം, യുകെയിലെ 12-15 വരെ പ്രായമുള്ള കുട്ടികൾക്ക് പുറത്തേക്ക് യാത്ര നടത്തുമ്പോൾ തങ്ങളുടെ വാക്‌സിനേഷൻ സ്റ്റാറ്റസും മുമ്പ് അണുബാധയുണ്ടതിന്റെ രേഖയും ഡിജിറ്റൽ എൻഎച്ച്എസ് കോവിഡ് പാസ് വഴി കാണിക്കാനാകും. ഇതു ഇതര രാജ്യങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും. കോവിഡ് കണ്ടെത്തിയത് മുതൽ 18 മില്യൺ കേസുകളാണ് യുകെയിലുണ്ടായത്. 158,935 പേർ കോവിഡ് ബാധിച്ച് മരിച്ചു. 15.6 മില്യൺ ജനങ്ങൾ രോഗമുക്തി നേടി. വ്യാഴാഴ്ച 66,638 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 206ലേറെ മരണങ്ങളും രേഖപ്പെടുത്തപ്പെട്ടു.
As of today, 11 February, the #UK has reopened for travel with all restrictions removed for eligible vaccinated passengers arriving in the country.https://t.co/narZSUBGTq#covid19 #travel #aviationnews pic.twitter.com/nEo685Sqtu
— Airport Industry Review (@Airport_Mag) February 11, 2022
നേരത്തെ ബ്രിട്ടൻ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതടക്കമുള്ള സംവിധാനങ്ങളാണ് പിൻവലിച്ചിരുന്നത്. പൊതുസ്ഥലത്തടക്കം മാസ്‌ക് വേണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിരുന്നു. ബൂസ്റ്റർ ഡോസ് കാര്യക്ഷമമായി നൽകിയതിനാൽ കോവിഡ് തീവ്രത കുറയ്ക്കാൻ ആകുമെന്ന വിലയിരുത്തലിലാണ് തീരുമാനം. കോവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണമെന്ന് ബോറിസ് ജോൺസൺ പാർലമെന്റിൽ ആവശ്യപ്പെട്ടു. രാജ്യത്ത് ഒമിക്രോൺ വ്യാപനം ഉച്ചസ്ഥായിയിൽ എത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ നീക്കിയത്. മികച്ച രീതിയിൽ ബൂസ്റ്റർ ഡോസ് വിതരണം ചെയ്തതാണ് നിയന്ത്രണങ്ങൾ നീക്കാൻ സഹായിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിനും മൂന്നാം ഡോസ് നൽകി. ആകെ 3.6 കോടി ബൂസ്റ്റർ ഡോസുകളാണ് വിതരണം ചെയ്തത്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്റ്റേഡിയങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിന് പോലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈറൽ പനി എന്ന നിലയിൽ കോവിഡിനെ കാണണം, കോവിഡിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം അത്തരത്തിലൊരു ദീർഘകാല പദ്ധതി സർക്കാർ രൂപീകരിക്കുമെന്നും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. അതേസമയം ബ്രിട്ടനിലെ കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ പാരമ്യത്തിൽ ജോൺസണും ഡൗണിങ് സ്ട്രീറ്റ് ജീവനക്കാരും നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന വെളിപ്പെടുത്തലുകൾ പൊതുജനങ്ങളെ രോഷാകുലരാക്കിയിരിക്കിയിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് നൂറിലേറെപ്പേരെവെച്ച് പാർട്ടി നടത്തിയെന്ന വിവരം പുറത്തുവന്നതും ജോൺസണിന്റെ നില പരുങ്ങലിലാക്കിയിരുന്നു. ശേഷം ഇദ്ദേഹം മാപ്പു പറഞ്ഞിരുന്നു.
Passengers who have been vaccinated to promote tourism will be exempted from all tests in the UK from today.