World
ക്രിസ്മസ് കളറാക്കേണ്ടേ? ഈ രാജ്യങ്ങൾ സന്ദർശിക്കൂ
World

ക്രിസ്മസ് കളറാക്കേണ്ടേ? ഈ രാജ്യങ്ങൾ സന്ദർശിക്കൂ

Web Desk
|
24 Dec 2021 11:16 AM GMT

വിവിധ വർണങ്ങളാൽ തിളങ്ങുന്ന നക്ഷത്രങ്ങളും, വിളക്കുകളും സജീവമായിക്കഴിഞ്ഞു

ലോകമെമ്പാടുമുള്ളവർ ക്രിസ്മസ് ആഘോഷങ്ങൾ പൊടി പൊടിക്കുന്ന തിരക്കിലാണ്. വിവിധ വർണങ്ങളാൽ തിളങ്ങുന്ന നക്ഷത്രങ്ങളും, വിളക്കുകളും എല്ലായിടത്തും സജീവമായിക്കഴിഞ്ഞു. ശൈത്യകാലത്തെ കൊടും തണുപ്പ് വക വെക്കാതെ സാന്താക്ലോസിന്റെ വരവിനായി കാത്തിരിക്കുകയാണ് എല്ലാവരും.. ക്രിസ്മസ് കാലം ആഘോഷകരമാക്കാൻ പറ്റിയ ചില സ്ഥലങ്ങൾ പരിചയപ്പെടാം.

ലാപ്ലാൻഡ്,ഫിന്‍ലാന്റ്‌

സാന്താക്ലോസിന്റെ ഭവനമെന്നാണ് യൂറോപ്യൻ രാജ്യങ്ങൾ പൊതുവെ അറിയപ്പെടുന്നത്. യൂറോപ്പിൽ ' ക്രിസ്മസിന്റെ സ്വപ്നഭൂമി ' എന്നറിയപ്പെടുന്ന ഫിൻലാന്റിലെ ലാപ്‌ലാന്റ് ക്രിസ്മസ് ആഘോഷിക്കാനുള്ള ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ്. സാന്താക്ലോസ് വില്ലേജും സാന്താ പാർക്കും ഇവിടെ ഒരുക്കീട്ടുണ്ട്. സാന്താക്ലോസിന്റെയും ക്രിസ്മസ് ആഘോഷങ്ങളുടെയും കടുത്ത ആരാധകനാണ് നിങ്ങൾ എങ്കിൽ തീർച്ചയായും നിങ്ങൾക്കിവിടം ഇഷ്ടപ്പെടും.

ന്യൂയോർക്ക്,അമേരിക്ക

ഡിസംബറിലെ തണുത്ത മഞ്ഞിൽ ഒരു ക്രസ്തുമസ് കാലം ആഘോഷിക്കാം. സംഗീതത്തിന് പേരുകേട്ട ന്യൂയോർക്ക് നഗരം ക്രിസ്മസ് ആഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു. നിരവധി ആഘോഷങ്ങൾക്കും ഇവന്റുകൾക്കും ന്യൂയോർക്ക് നഗരം നിങ്ങളെ മാടി വിളിക്കുന്നു. ലോകോത്തര കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീതവിരുന്നാണ് ഇവിടുത്തെ പ്രസിദ്ധം. റോക്ക്‌ഫെല്ലർ സെന്ററിലെ ഏറ്റവും ഉയരമുള്ള ക്രിസ്മസ് ട്രീ, എറെ അത്ഭുതം സൃഷ്ടിക്കുന്നു.

ആംസ്റ്റർഡാംസ്, നെതർലാൻഡ്‌സ്

ലോകത്തിലെ ഏറ്റവും മികച്ച ക്രിസ്മസ് ആഘോഷങ്ങൾക്ക് പേരു കേട്ട സ്ഥലമാണ് ആംസ്റ്റർഡാം. പരമ്പരാഗത ഉത്സവങ്ങളാണ് ഇവിടുത്തെ മുഖ്യ ആകർഷണം. 400 വർഷങ്ങൾളോളം പഴക്കമുളള ആഘോഷങ്ങൾ ഇവിടെ കാണാം. ഇവിടുത്തെ ഡാം സ്‌ക്വയറും നിങ്ങൾക്ക് പുതിയ അനുഭവമായിരിക്കും.

വത്തിക്കാൻ, ഇറ്റലി

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നാണ് വത്തിക്കാൻ സിറ്റി. ക്രിസ്മസിന് വാക്കുകൾക്കതീതമായ ആഘോഷമാണ് ഇവിടെ നടക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർദ്ധരാത്രിയിൽ നടക്കുന്ന കുർബാനയിൽ പങ്കെടുക്കാൻ ധാരാളം ആളുകൾ ഇവിടെയെത്തുന്നു.

ല്യൂറിച്ച്,സ്വിറ്റസർലന്റ്

മഞ്ഞുമൂടിയ മലനിരകളാലും ചോക്ലേറ്റുകളാലും നിറഞ്ഞിരിക്കുകയായിരിക്കും സ്വിറ്റ്‌ലർലന്റിലെ തെരുവുകൾ. ഈ സമയത്ത് തെരുവുകളില് കടുത്ത തിരക്കാണ് അനുഭപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുമുള്ള കലാകാരന്മാരുടെ ഗംഭീര പരിപാടികൾ ഇവിടം സുന്ദരമാക്കുന്നു.

മ്യൂണിക്ക്, ജർമ്മനി

ക്രിസ്മസുമായി ബന്ധപ്പെട്ട ആചാരങ്ങൾക്ക് പേരുകേട്ടയിടമാണ് ജർമനിയിലെ മ്യൂണിക്. മരിയൻപ്ലാറ്റ്‌സിലെ 100 അടി ഉയരമുള്ള ക്രിസ്മസ് ട്രീയും, ജിഞ്ചർബ്രെഡും മൾഡ് വൈനുമെല്ലാം നിങ്ങളെ അത്ഭുതപ്പടുത്തും

ഡബ്ലിൻ, അയർലൻഡ്

ഡബ്ലിനിലെ ക്രിസ്മസ് ആഘോഷങ്ങൾ വളരെ ആകർഷണായമാണ്. ക്രിസ്മസ് അവധിക്കാലം ആസ്വദിക്കാൻ അനുയോജ്യമായ സ്ഥലമാണിവിടം. ക്രിസ്മസ് കാലം യാത്രക്കാർ അവരുടെ പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കുന്നു. ക്രിസ്മസ് കാലത്ത് ഡോക്ക്ലാൻഡിലെ 12 ദിവസത്തെ ക്രിസ്മസ് മാർക്കറ്റിന്റെ ഭാഗമാകാൻ മറക്കരുത്.

പ്രാഗ്, ചെക്ക് റിപ്പബ്ലിക്

പ്രാഗിലെ ക്രിസ്മസ് മാർക്കറ്റുകൾ ക്രിസ്തുമസ് മാജികിന് പേരുകേട്ട സ്ഥലമാണ്. എല്ലായിടത്തും ലൈറ്റുകളായിരിക്കും. ഇവിടെ വന്നാൽ ക്രിസ്മസ് സ്‌പെഷ്യൽ ഭക്ഷണങ്ങൾ ആസ്വദിക്കാനും സ്‌പെൽബൈൻഡിംഗ് ആഘോഷങ്ങളുടെ ഭാഗമാകാനും കഴിയും.

Related Tags :
Similar Posts