World
താൻസാനിയിൽ വിമാനം തടാകത്തിലേക്ക് തകർന്നുവീണു; 19 മരണം
World

താൻസാനിയിൽ വിമാനം തടാകത്തിലേക്ക് തകർന്നുവീണു; 19 മരണം

Web Desk
|
6 Nov 2022 4:18 PM GMT

പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് നി​ഗമനം.

താൻസാനിയയിൽ വിമാനം തടാകത്തിലേക്ക് തകർന്നുവീണ് 19 പേർ മരിച്ചു. പ്രധാനമന്ത്രി കാസിം മജലിവയാണ് ഇക്കാര്യം അറിയിച്ചത്. 43 യാത്രക്കാരുമായി പോയ എ.ടി.ആർ 42-500 എന്ന വിമാനമാണ് വിക്ടോറിയ തടാകത്തിൽ തകർന്നുവീണത്.

വടക്കുപടിഞ്ഞാറൻ സിറ്റിയായ ബുകോബയ്ക്ക് സമീപം ഞായറാഴ്ച പുലർച്ചെയാണ് സംഭവമെന്ന് ന്യൂസ് ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ടവരിൽ നാല് ക്രൂ അം​ഗങ്ങളും ഉൾപ്പെടുന്നു. മരിച്ചവരിൽ രണ്ട് പേർ രക്ഷാപ്രവർത്തന സംഘത്തിൽപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്.

പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് നി​ഗമനം. അടിയന്തര രക്ഷാപ്രവർത്തക സംഘം കയർ കെട്ടി വിമാനം വലിച്ചുയർത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. നിലവിൽ എല്ലാം നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

'രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. പലരേയും രക്ഷപെടുത്തി. ഇനിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളത്തിൽ നിന്ന് വിമാനം ഉയർത്താനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. രക്ഷപെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്'- ക​ഗേര പൊലീസ് കമാൻഡർ അറിയിച്ചു.

Similar Posts