'മോദി ദി ബോസ്' എന്ന് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി; സിഡ്നിയില്‍ വന്‍ സ്വീകരണം
|സിഡ്നി ഒളിംപിക് പാർക്കിലെ മെഗാ കമ്യൂണിറ്റി പരിപാടിയിൽ നരേന്ദ്ര മോദി പങ്കെടുത്തു
സിഡ്നി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനം പുരോഗമിക്കുന്നു. സിഡ്നി ഒളിംപിക് പാർക്കിലെ മെഗാ കമ്യൂണിറ്റി പരിപാടിയിൽ നരേന്ദ്ര മോദി പങ്കെടുത്തു. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ആസ്ത്രേലിയൻ സന്ദർശനമാണിത്.
ത്രിരാഷ്ട്ര സന്ദർശത്തിനായി സിഡ്നിയിലെത്തിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണം ലഭിച്ചു. മോദിയെ ബോസ് എന്ന് വിളിച്ചാണ് ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അഭിസംബോധന ചെയ്തത്.
"ഇതിനു മുൻപ് ഈ വേദിയിൽ ഞാൻ കണ്ടത് പ്രശസ്ത പോപ് താരം ബ്രൂസ് സ്പ്രിങ്സ്റ്റീനെയാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ചതു പോലുള്ള ഒരു സ്വീകരണം അന്ന് സ്പ്രിങ്സ്റ്റീനു ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബോസ്"– ആന്തണി ആൽബനീസ് പറഞ്ഞു.
പ്രധാനമന്ത്രിയായതിന് ശേഷമുള്ള മോദിയുടെ രണ്ടാമത്തെ ആസ്ത്രേലിയന്‍ യാത്രയാണിത്. ബ്രിസ്ബേനിൽ ഇന്ത്യ ഉടൻ പുതിയ കോൺസുലേറ്റ് തുറക്കുമെന്നും ദുരന്തസമയത്ത് സഹായവുമായി ഇന്ത്യ ഉണ്ടാകുമെന്നും മോദി പറഞ്ഞു.
ഇന്ത്യയോടുള്ള ആദരവെന്ന നിലയില്‍ പാരമട്ടയ്ക്ക് സമീപമുള്ള പ്രദേശത്തിന് 'ലിറ്റിൽ ഇന്ത്യ' എന്ന് പുനർനാമകരണം ചെയ്തു. ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശം കൂടിയാണിത്. ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം വർദ്ധിക്കുന്നതിനനുസരിച്ച് ഉഭയകക്ഷി പ്രതിരോധ - സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Summary- Prime Minister Narendra Modi is The Boss, his Australian counterpart Anthony Albanese said today at a grand community event in Sydney for the Indian diaspora.