മോദി- ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച ഇന്ന്
|ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാകും കൂടിക്കാഴ്ച
ഫ്രാന്‍സിസ് മാർപാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാകും കൂടിക്കാഴ്ച. ജവഹർലാൽ നെഹ്രു, ഇന്ദിരാഗാന്ധി, ഐ.കെ.ഗുജ്റാൾ, എ.ബി.വാജ്പേയ് എന്നിവർക്ക് ശേഷം വത്തിക്കാനിലെത്തി മാർപാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. സെന്റ്. പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപം വത്തിക്കാൻ പാലസിലാകും കൂടിക്കാഴ്ച.
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്നലെയാണ് റോമിലെത്തിയത്. ഇറ്റലി പ്രധാനമന്ത്രി മാരിയോ ദരാഗിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥ വ്യതിയാനവും സമ്മേളനത്തിൽ പ്രധാന ചർച്ചയാവും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ജി-20 സമ്മേളനത്തിൽ സാമ്പത്തിക പുരോഗതിക്ക് വേണ്ടിയുള്ള നിർദേശങ്ങളും പ്രധാനമന്ത്രി പങ്കുവെക്കും. റോമിൽ നിന്ന് ബ്രിട്ടണിലേക്ക് പോകുന്ന മോദി ഗ്ലാസ്ഗോയിൽ നടക്കുന്ന കോപ്പ് 26 സമ്മേളനത്തിലും പങ്കെടുക്കും.
Glad to have met PM Mario Draghi in Rome. We talked about ways to strengthen the friendship between India and Italy. There is great potential to further scale up economic linkages, cultural cooperation and for us to work together towards a more environment friendly planet. pic.twitter.com/9sMuDPHSqp
— Narendra Modi (@narendramodi) October 29, 2021