മതനേതാക്കളില്‍ നിന്നും ഭിന്നിപ്പിന്‍റെ സ്വരങ്ങള്‍ ഉണ്ടാകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
|വ്യക്തികളുടെയും സമൂഹങ്ങളുടെയും പരസ്പര സൗഹാര്‍ദ്ദമാണ് ദൈവം ആഗ്രഹിക്കുന്നത്
മതനേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറിയിൽ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനേതാക്കളുടെ നാവുകളില്‍ നിന്ന് ഭിന്നിപ്പിന്‍റെ സ്വരങ്ങള്‍ ഉണ്ടാകരുത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും പരസ്പര സൗഹാര്‍ദ്ദമാണ് ദൈവം ആഗ്രഹിക്കുന്നത്. സമാധാനവും ഐക്യവുമാണ് ഉദ്‌ഘോഷിക്കേണ്ടത്. അപരന്‍റെ പേര് പറഞ്ഞല്ല, ദൈവത്തിന്‍റെ പേരിലാണ് സംഘടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്തീയതയില്‍ വേരൂന്നുന്നതിനൊപ്പം എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിക്കുകൂടി വേണമെന്ന സന്ദേശമാണ് കുരിശ് നല്‍കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. സംരക്ഷണവാദം തീര്‍ക്കുന്ന ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുകയല്ല, മറ്റ് മതസ്ഥരെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്. വിശാലവും കാരുണ്യം നിറഞ്ഞതുമായ മനസാണ് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.