എലിസബത്ത് രാജ്ഞിയുടെ മരണം പ്രവചിച്ചത് സത്യമായെന്ന് അവകാശവാദം; ചാൾസ് രാജാവിനെക്കുറിച്ചുള്ള പ്രവചനത്തില്‍ ആശങ്ക
|ലോഗന് സ്മിത്ത് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ കഴിഞ്ഞ ജൂണ്‍ 6നാണ് മരണതിയതി പ്രത്യക്ഷപ്പെട്ടത്
ലണ്ടന്‍: സെപ്തംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി ലോകത്തോട് വിടപറഞ്ഞത്. എന്നാല്‍ ഈ ദിനം കൃത്യമായി പ്രവചിക്കപ്പെട്ടിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലോഗന് സ്മിത്ത് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ കഴിഞ്ഞ ജൂണ്‍ 6നാണ് മരണതിയതി പ്രത്യക്ഷപ്പെട്ടത്. എലിസബത്ത് രാജ്ഞിയുടെ അന്ത്യദിവസം സെപ്തംബര്‍ എട്ട് ആയിരിക്കുമെന്നുള്ള ലോഗന്റെ പ്രവചനം കൃത്യമാവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് വ്യാപകമായതോടെ ലോഗന് തന്റെ അക്കൗണ്ട് പ്രൈവറ്റാക്കി മാറ്റി. ഇതിനെ തുടര്‍ന്ന് ഫോളോവേഴ്സിനല്ലാതെ മറ്റാര്‍ക്കും ലോഗന്റെ പോസ്റ്റുകളൊന്നും കാണാന്‍ കഴിയാതെയായി.
ബ്രിട്ടന്റെ അടുത്ത രാജാവായ ചാള്‍സ് രാജാവിന്റെ മരണം 2026 മാര്‍ച്ച് 28 ആണെന്നും ലോഗന് പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഇത് ഫോട്ടോഷോപ്പ് ആണെന്നും ഒരിക്കലും ഇത്തരത്തിലൊരു പ്രവചനം സാധ്യമാകില്ലെന്നുമാണ് പറയുന്നത്.
ഏഴു പതിറ്റാണ്ടുകളോളം രാജാധികാരം വഹിച്ച രാജ്ഞിയാണ് എലിസബത്ത്. എലിസബത്ത് രണ്ട്. 26ാം വയസിലാണ് എലിസബത്ത് അലക്സാണ്ഡ്ര മേരി രാജ്ഞിയായി അധികാരമേറ്റത്. ഏഴ് പതിറ്റാണ്ട്കാലം ബ്രിട്ടീഷ് രാജാധികാരിയായ എലിസബത്ത് രാജ്ഞി ആഗോളതലത്തിൽ വലിയ ജനപ്രീതിയുള്ള റാണി കൂടിയാണ്.
This is legit. Posted from someone I'm following on gab. In July, LoganSmith tweeted that the Queen dies on Sep 8, 2022, and that Charles dies on Mar 28, 2026. The tweet is archived and twitter deleted the account.https://t.co/WyNwgdG1f8 pic.twitter.com/LnvKV1AWZS
— EXTREME Ultra MAGA AuntieX 🇺🇸 (@annietul0) September 9, 2022