അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു
|നിലവിലെ സാഹചര്യം വിലയിരുത്താൻ യു.എൻ രക്ഷാ സമിതി ഉടൻ യോഗം ചേരും.
ആഭ്യന്തര സംഘർഷം രൂക്ഷമായതിനെ തുടര്ന്ന് പ്രസിഡന്റ് അഷ്റഫ് ഗനി അഫ്ഗാനിസ്ഥാന് വിട്ടതായി റിപ്പോർട്ട്. അഫ്ഗാന് മാധ്യമമായ ടോളോ ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്. പ്രസിഡന്റിന് പുറമെ ആഭ്യന്തരമന്ത്രിയും നാടുവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Breaking - Sources said President Ghani has left the country. pic.twitter.com/4bOgsSlzRR
— TOLOnews (@TOLOnews) August 15, 2021
നേരത്തെ, അഫ്ഗാൻ നഗരങ്ങൾ കീഴടക്കിയ താലിബാൻ, തലസ്ഥാനമായ കാബൂൾ വളഞ്ഞിരുന്നു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യം വിലയിരുത്താൻ യു.എൻ രക്ഷാ സമിതി ഉടൻ യോഗം ചേർന്നേക്കും.
ബലപ്രയോഗത്തിലൂടെ അഫ്ഗാൻ കീഴടക്കാനില്ലെന്നും സമാധാനപരമായ അധികാര കൈമാറ്റമാണ് ലക്ഷ്യമിടുന്നതെന്നും താലിബാൻ വ്യക്തമാക്കിയിരുന്നു.
കാബുളിന്റെ നാലു ഭാഗവും താലിബാൻ വളഞ്ഞിരിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സമാധാനമപരമായ അധികാര കൈമാറ്റത്തിനായി സർക്കാരുമായി ചർച്ച നടക്കുകയാണെന്ന് താലിബൻ വക്താവ് സബീഹുല്ലാഹ് മുജാഹിദിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.