ഹാരിയുടെ ആത്മകഥയെക്കുറിച്ച് ചോദ്യം; മൗനം പാലിച്ച് വില്യം രാജകുമാരനും ഭാര്യയും
|''നിങ്ങളുടെ സഹോദരന്‍റെ പുസ്തകം വായിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ടോ?" എന്നായിരുന്നു ചോദ്യം
ലണ്ടന്‍: ഹാരി രാജകുമാരന്‍റെ ആത്മകഥ സ്പെയറിന്‍റെ സ്പാനിഷ് പതിപ്പ് റിലീസിനു മുന്‍പെ ചോര്‍ന്നപ്പോള്‍ തുടങ്ങിയ വിവാദങ്ങളാണ്. ഈയിടെ പുസ്തകം പുറത്തിറങ്ങിയപ്പോള്‍ അതൊന്നു കൂടി ചൂട് പിടിക്കുകയും ചെയ്തു. ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ നിരവധി ആരോപണങ്ങള്‍ പുസ്തകത്തിലൂടെ ഹാരി ഉന്നയിച്ചെങ്കിലും കുടുംബം മൗനം പാലിക്കുകയായിരുന്നു. സ്പെയര്‍ പുറത്തിറങ്ങിയതിനു ശേഷം വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ടണും ആദ്യമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും മൗനം തന്നെയായിരുന്നു മറുപടി.
ലിവർപൂളിലെ ഒരു ചാരിറ്റി പരിപാടിയില്‍ പങ്കെടുക്കവെ പുസ്തകം വായിച്ചിട്ടുണ്ടോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ വില്യം രാജകുമാരനോട് ചോദിച്ചപ്പോൾ ചോദ്യം ഒഴിവാക്കി അദ്ദേഹം ഹാളില്‍ നിന്നും പുറത്തുകടക്കുകയായിരുന്നു. ഐടിവി പകർത്തിയ വീഡിയോ വൈറലായിട്ടുണ്ട്. ''നിങ്ങളുടെ സഹോദരന്‍റെ പുസ്തകം വായിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ടോ?" എന്നായിരുന്നു ചോദ്യം. ഇതോടെ ചോദ്യം അവഗണിച്ചുകൊണ്ട് വില്യം പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി. കേറ്റും ചോദ്യത്തെ അവഗണിച്ചു. ഇതുവരെ, ബക്കിംഗ്ഹാം കൊട്ടാരമോ രാജകുടുംബാംഗമോ ഹാരി രാജകുമാരന്‍റെ പുസ്തകത്തെക്കുറിച്ച് ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല.
സ്‌പെയറിന്‍റെ റിലീസിന് മുമ്പുള്ള ആഴ്‌ചകളിൽ, ഹാരി തന്‍റെ പുസ്തകത്തിന്‍റെ പ്രചരണത്തിനായി നിരവധി അഭിമുഖങ്ങൾ നല്‍കിയിരുന്നു. രാജകുടുംബത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വില്യം തന്നെ ശാരീരികമായി ആക്രമിച്ചതായി വെളിപ്പെടുത്തുകയും ചെയ്തു. പിതാവ് ചാള്‍സ് രാജാവിന്‍റെ രണ്ടാം ഭാര്യ കാമിലയെ വില്ലന്‍ എന്നാണ് ഹാരി വിശേഷിപ്പിച്ചത്. ജനുവരി 10നാണ് പുസ്തകം പുറത്തിറങ്ങിയത്. യു.കെ,യു.എസ്,കാനഡ എന്നിവിടങ്ങളിൽ 1.4 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റു.
The Prince of Wales did not respond when asked if he'd "had a chance to read your brother's book at all" during a visit to the Open Door Charity in Liverpool todaypic.twitter.com/wylvaYE556
— Lizzie Robinson (@LizzieITV) January 12, 2023