World
ഇന്ധന വില വർധനവിനെതിരായ പ്രതിഷേധം; കസാക്കിസ്ഥാനിൽ 8000 പേരെ തടവിലാക്കി
World

ഇന്ധന വില വർധനവിനെതിരായ പ്രതിഷേധം; കസാക്കിസ്ഥാനിൽ 8000 പേരെ തടവിലാക്കി

Web Desk
|
10 Jan 2022 9:30 AM GMT

രാജ്യം പൂർണമായും സുരക്ഷാ സൈനികരുടെ സേവനങ്ങൾക്ക് കീഴിലാണെന്ന് ദേശീയ സുരക്ഷാ സമിതി പ്രസ്താവനയിൽ പറഞ്ഞു

കസാക്കിസ്ഥാനിൽ ഇന്ധന വില വർധനവിനെതിരായ പ്രതിഷേധത്തെ തുടർന്ന് 8000 പേരെ അറസ്റ്റിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കസാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അശാന്തിക്ക് കാരണമായ കലാപത്തിൽ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. അവരുടെ സ്മരണയിൽ രാജ്യം ദു:ഖാചരണം ഏർപ്പെടുത്തി.

ജനുവരി 10 വരെ രാജ്യത്ത് 7939 പേരെയാണ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. സുരക്ഷാസേനയുടെ നിരവധി ശാഖകളിലും കലാപകാരികളെ തടങ്കലിൽ വെച്ചിട്ടുണ്ട്. രാജ്യം പൂർണമായും സുരക്ഷാ സൈനികരുടെ സേവനങ്ങൾക്ക് കീഴിലാണെന്ന് ദേശീയ സുരക്ഷാ സമിതി പ്രസ്താവനയിൽ പറഞ്ഞു. കലാപകാരികൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷാസേന പരിശോധന ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ ഇന്ധന വിലവർധനവിനെതിരായ പ്രതിഷേധത്തെ തീവ്രവാദ ആക്രമണമായി ചിത്രീകരിച്ചിരിക്കുകയാണിപ്പോൾ.

പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവിന്റെ അഭ്യർത്ഥനയെത്തുടർന്ന് മോസ്‌കോയുടെ നേതൃത്വത്തിലുള്ള സി.എസ്.ടി.ഒ സൈനിക സഖ്യം 2,500 സൈനികരെ കസാക്കിസ്ഥാനിലേക്ക് അയച്ചിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സി.എസ്.ടി.ഒ രാജ്യങ്ങളുടെ നേതാക്കൾ, മുൻ സോവിയറ്റ് യൂണിയന്റെ സഖ്യകക്ഷികൾ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ തുടങ്ങിയവരുമായി കൂടക്കാഴ്ച്ച നടത്താനിരിക്കുകയാണ് കസാക്കിസ്ഥാൻ പ്രസിഡന്റ്.

Similar Posts