World
israel attack gazza
World

നുസൈറാത് അഭയാർഥി ക്യാമ്പിലെ ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം ശക്തം

Web Desk
|
7 Jun 2024 1:00 AM GMT

വെടിനിർത്തൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന്​ ഹമാസ്​ അറിയിച്ചതായി മധ്യസ്​ഥ രാജ്യമായ ഖത്തർ അറിയിച്ചു

തെല്‍ അവിവ്: മധ്യ ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ​ നടന്ന ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം ശക്തം. സംഭവത്തെ കുറിച്ച് ഇസ്രായേലിനോട്​ വിശദീകരണം തേടിയതായി അമേരിക്ക വ്യക്തമാക്കി. വെടിനിർത്തൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന്​ ഹമാസ്​ അറിയിച്ചതായി മധ്യസ്​ഥ രാജ്യമായ ഖത്തർ അറിയിച്ചു. ഗസ്സയിൽ കോളറ വ്യാപിച്ചേക്കുമെന്ന്​ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കി.

യു.​എൻ സഹായ ഏജൻസി നിയന്ത്രണത്തിലുള്ള സ്കൂളിൽ പ്രവർത്തിക്കുന്ന അഭയാർഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തൽ സ്ത്രീകളും കുട്ടികളുടക്കം നൽപതിലേറെ പേരാണ്​ കൊല്ലപ്പെട്ടത്​. ഹമാസ് താവളം എ​ന്നാ​രോ​പി​ച്ചാ​ണ് ഇ​സ്രാ​യേ​ലി​ന്‍റെ കൂ​ട്ട​ക്കൊ​ല. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 14 കു​ട്ടി​ക​ളും ഒ​മ്പ​ത് സ്ത്രീ​ക​ളും ഉൾപ്പെടും. ​സിവിലിയൻ സമൂഹത്തിനു നേരെയുള്ള കൊടും ക്രൂരതയാണിതെന്ന്​ യു.എൻ ഏജൻസികൾ കുറ്റപ്പെടുത്തി. സി​വി​ലി​യ​ന്മാ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​തെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സംഭവത്തെ കുറിച്ച്​ വിവരം കൈമാറാൻ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടതായി വൈറ്റ്​ഹൗസ്​ വക്​താവ്​ അറിയിച്ചു. ഒക്​ടോബർ ഏഴ്​ ആവർത്തിക്കാതിരിക്കാൻ ഹമാസിനെ ദുർബലപ്പെടുത്തുകയാണ്​ ഗസ്സ ആക്രമണത്തിലൂടെ ഇസ്രായേൽ ലക്ഷ്യമെന്നും വൈറ്റ്​ ഹൗസ്​ വക്​താവ്​ പ്രതികരിച്ചു. ദോഹ കേന്ദ്രമായി മധ്യസ്​ഥ രാജ്യങ്ങളും അമേരിക്കയും വെടിനിർത്തൽ കരാർ ചർച്ച സംബന്​ധിച്ച ആശയവിനിമയം തുടരുകയാണ്​. അനൗദ്യോഗികമായി മധ്യസ്​ഥ രാജ്യങ്ങൾ ഹമാസ്​ നേതൃത്വവുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്​.

ബൈഡ​ന്‍റെ കരാർ നിർദേശം പഠിച്ചു വരികയാണെന്ന്​ ഹമാസ്​ അറിയിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചെങ്കടലിൽ കപ്പലുകൾക്കു നേരെയുള്ള നീക്കത്തിനു പിന്നാലെ ഇറാഖിലെ റെസിസ്​റ്റൻസ്​ വിഭാഗവുമായി ചേർന്ന്​ ഇസ്രായേൽ തുറമുഖമായ ഹൈഫക്കു നേരെ ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണം ഇസ്രായേലിൽ ആശങ്ക പടർത്തി. ഇറാൻ പിന്തുണയോടെയുള്ള ആപത്ക്കരമായ നീക്കമാണിതെന്ന്​ അമേരിക്ക പറഞ്ഞു. ലബനാനിൽ ഹിസ്​ബുല്ല കേന്ദ്രങ്ങൾക്കു ​നേരെ ഇസ്രായേൽ പ്രത്യാക്രമണവും രൂക്ഷമായി. അതിർത്തി കേന്ദ്രങ്ങളിൽ നിന്ന്​ ഹിസ്​ബുല്ലയെ പുറന്തള്ളാൻ പരിമിത യുദ്ധമെന്ന ഇസ്രായേൽ നീക്കത്തെ അമേരിക്ക എതിർത്തു. ഇറാനും ഇറാൻ അനുകൂല മിലീഷ്യകളും തിരിച്ചടിക്കുമെന്നും അതോടെ വ്യാപക യുദ്ധത്തിലേക്ക്​ കാര്യം കൈവിടുമെന്നുമാണ്​ യു.എസ്​ മുന്നറിയിപ്പ്​. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യാ കേസിൽ കക്ഷിചേരാൻ അനുമതി തേടിയ സ്പെയിൻ നീക്കത്തെ അഭിനന്ദിച്ച്​ ഹമാസ്​ രംഗത്തെത്തി.

Related Tags :
Similar Posts