World
Earth quake in Ecuador and Peru 14 died

Earth quake

World

ഇക്വഡോറിലും പെറുവിലും ഭൂചലനം; 14 മരണം

Web Desk
|
19 March 2023 1:35 AM GMT

യു.എസ് ജിയോളജിക്കൾ സർവേയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്വഡോറിലുണ്ടായത്.

ക്വിറ്റോ: തെക്കേ അമേരിക്കൻ രാജ്യങ്ങളായ ഇക്വഡോറിനെയും പെറുവിനെയും പിടിച്ചുകുലക്കിയ ഭൂചലനത്തിൽ 14 പേർ മരിച്ചു. ഇക്വഡോറിൽ 13 പേരും പെറുവിൽ ഒരാളുമാണ് മരിച്ചത്. വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. ഇക്വഡോറിൽ 126 പേർക്ക് പരിക്കേറ്റതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

യു.എസ് ജിയോളജിക്കൾ സർവേയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്വഡോറിലുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗുവായാക്വിലിന്റെ 80 കിലോമീറ്റർ തെക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പില്ലെന്ന് യു.എസ് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചതായി ഇക്വഡോർ പ്രസിഡന്റ് ഗില്ലർമോ ലാസോ മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts