ആദ്യമായി തത്സമയം പ്രക്ഷേപണം ചെയ്ത കിരീടധാരണം: ആഗോളതലത്തിൽ വലിയ ജനപ്രീതിയുള്ള റാണി
|ഏഴ് പതിറ്റാണ്ട്കാലം ബ്രിട്ടീഷ് രാജാധികാരിയായ എലിസബത്ത് രാജ്ഞി ആഗോളതലത്തിൽ വലിയ ജനപ്രീതിയുള്ള റാണി കൂടിയാണ്.
ലണ്ടന്: ലോകത്ത് ഏറ്റവും ദീർഘകാലം രാജാധികാരം വഹിച്ച വ്യക്തിയാണ് ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് രണ്ട്. 26ാം വയസിലാണ് എലിസബത്ത് അലക്സാണ്ഡ്ര മേരി രാജ്ഞിയായി അധികാരമേറ്റത്. ഏഴ് പതിറ്റാണ്ട്കാലം ബ്രിട്ടീഷ് രാജാധികാരിയായ എലിസബത്ത് രാജ്ഞി ആഗോളതലത്തിൽ വലിയ ജനപ്രീതിയുള്ള റാണി കൂടിയാണ്.
ആധുനികതിയിലേക്ക് ലോകം പൂർണമായി മാറുന്നതിന്റെ സുപ്രധാനഘട്ടങ്ങളെ കണ്ടുനിന്ന, അതിനൊപ്പം സഞ്ചരിച്ച ഒരു രാജാധികാരിയെന്ന നിലയിൽ രണ്ടാം എലിസബത്ത് രാജ്ഞിയെ ചരിത്രം അടയാളപ്പെടുത്തിക്കഴിഞ്ഞു. രാഷ്ട്രീയാധികാരമില്ലെങ്കിലും യു.കെ, ഓസ്ട്രേലിയ, കാനഡ, സ്വിറ്റ്സർലൻഡ് അടക്കം 15 രാജ്യങ്ങളുൾപ്പെടുന്ന കോമൺവെൽത്ത് സാമ്രാജ്യത്തിന്റെ അധിപതിയാണ് എലിസബത്ത് രാജ്ഞി.
1926 ഏപ്രിൽ 21 ന് ലണ്ടനിലെ മേയ്ഫെയറിലാണ് എലിസബേത് അലക്സാണ്ഡ്ര മേരിയുടെ ജനനം. പിതാവ് ജോജ് ആറാമൻ രാജാവായതോടെ എലിസബത്ത് സിംഹാസനത്തിന് അവകാശിയായി. കൊട്ടാരത്തിൽ സ്വകാര്യമായായിരുന്നു അവരുടെ വിദ്യാഭ്യാസം . 14 ാം വയസിൽ ആദ്യ റേഡിയോ പ്രഭാഷണം നടത്തി. 18 ാം വയസിൽ സൈനിക സേവനം ആരംഭിച്ചു. ഡ്രൈവറായും മെക്കാനിക്കായും പരിശീലനം ലഭിച്ചു.
ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് സേനയിൽ ചേർന്ന ആദ്യ വനിതയായി . 1947 നവംബർ 20 ന് എലിസബത്തും ഗ്രീക്ക്-ഡാനിഷ് രാജകുടുംബാംഗമായ ഫിലിപ്പ് രാജകുമാരനും വിവാഹിതരായി. 1952ൽ 26ാം വയസിലാണ് എലിസബത്ത് രാജാധികാരം ഏറ്റെടുക്കുന്നത്. 1953 ജൂൺ 2 ന് കിരീടധാരണം നടന്നു. ആദ്യമായി തത്സമയം പ്രക്ഷേപണം ചെയ്യപ്പെട്ട കിരീടധാരണം കൂടിയായിരുന്നു അത്. 2 കോടി എഴുപത് ലക്ഷം ആളുകൾ ബ്രിട്ടനിൽ കിരീടധാരണം തത്സമയം കണ്ടു. ഒരു വലിയ സാമ്രാജ്യത്തിന്റെ പരമോന്നത നേതാവായിരിക്കുന്നതിനൊപ്പം ലോകം ഉറ്റുനോക്കുന്നൊരു കുടുംബത്തിന്റെ നാഥയെന്ന നിലയ്ക്കും നിർണായക നിമിഷങ്ങളെ എലിസബേത്ത് രാജ്ഞി നേരിട്ടു.
മകനായ ചാൾസ് രാജകുമാരന്റെ ഭാര്യയായിരുന്ന ഡയാന രാജകുമാരിയുടെ അപകടമരണം അടക്കം രാജകുടുംബത്തെ അപവാദങ്ങളുടെ നിഴൽമൂടിയ നിരവധി സാഹചര്യങ്ങൾ. ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങൾ സന്ദർശിച്ച ബ്രിട്ടീഷ് രാജ്ഞിയാണ് എലിസബത്ത് രണ്ട്. സാമൂഹിക-രാഷ്ട്രീയ രംഗവും കടന്ന് ഫാഷനിലും വിനോദരംഗത്തും എലിസബത്ത് രാജ്ഞി വലിയ സ്വാധീനം പുലർത്തി.