World
World
ശ്രീലങ്കയിലെ ഏറ്റവും പഴക്കമുള്ള എയർപോർട്ടിൽ അഞ്ചു പതിറ്റാണ്ടിന് ശേഷം അന്താരാഷ്ട്ര വിമാനം
|27 March 2022 12:10 PM GMT
1938ൽ സ്ഥാപിച്ച രത്മലാന എയർപോർട്ട് അക്കാലത്തെ ഏക വിമാനത്താവളമായിരുന്നു
ശ്രീലങ്കയിലെ ഏറ്റവും പഴക്കമുള്ളതും ഒന്നാമത്തേതുമായ രത്മലാന വിമാനത്താവളത്തിൽ 54 വർഷത്തിന് ശേഷം അന്താരാഷ്ട്ര വിമാനമിറങ്ങി. കൊളംബോയിലെ രത്മലാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാലിദ്വീപിൽ നിന്നുള്ള വിമാനമാണ് ഞായറാഴ്ച ഇറങ്ങിയത്. 50 സീറ്റുള്ള ഈ വിമാനം ആഴ്ചയിൽ മൂന്നും പിന്നീട് അഞ്ചും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
1960 ന്റെ അവസാനത്തിൽ കാതുനായകെയിൽ ബണ്ഡാരനായികെ എയർപോർട്ട് തുറന്നതോടെ രത്മലാന എയർപോർട്ട് ആഭ്യന്തര വിമാനത്താവളമാക്കുകയായിരുന്നു. 1938ൽ സ്ഥാപിച്ച രത്മലാന എയർപോർട്ട് അക്കാലത്തെ ഏക വിമാനത്താവളമായിരുന്നു. നിലവിൽ ശ്രീലങ്കൻ തലസ്ഥാനത്ത് നിന്നുള്ള പ്രധാന വിമാനത്താവളം ബണ്ഡാരനായികെ എയർപോർട്ടാണ്.
Ratmalana Airport, Sri Lanka's oldest and first airport, landed internationally after 54 years.