എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് സമീപം നാടകീയ രംഗങ്ങൾ; റോയൽ ഗാർഡ് ഉദ്യോഗസ്ഥൻ ബോധരഹിതനായി വീണു
|രാജ്ഞിയുടെ മൃതദേഹം ഇപ്പോൾ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിലാണുള്ളത്. ബാൽമൊറലിൽനിന്ന് ഇന്നലെയാണ് മൃതദേഹം ലണ്ടനിലെത്തിച്ചത്.
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് സമീപം ബോധരഹിതനായി വീണ് റോയൽ ഗാർഡ് ഉദ്യോഗസ്ഥൻ. വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ രാജ്ഞിയുടെ ശവപ്പെട്ടിക്ക് സമീപം നിന്നിരുന്ന ഉദ്യോഗസ്ഥനാണ് ബോധരഹിതനായി വേദിയിൽനിന്ന് താഴേക്ക് വീണത്.
രാജ്ഞിയുടെ മൃതദേഹം ഇപ്പോൾ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിലാണുള്ളത്. ബാൽമൊറലിൽനിന്ന് ഇന്നലെയാണ് മൃതദേഹം ലണ്ടനിലെത്തിച്ചത്. ഞായറാഴ്ചയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. അതുവരെ മൃതദേഹം വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ സൂക്ഷിക്കും.
കാറ്റഫാൾഖ് എന്നു വിളിക്കപ്പെടുന്ന ഉയർന്ന പീഠത്തിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 24 മണിക്കൂറും രാജ്ഞിയുടെ അംഗരക്ഷകരും ബ്രിട്ടീഷ് സൈനികരും മൃതദേഹത്തിന് കാവൽനിൽക്കുമെന്ന് 'ഡെയ്‌ലി മെയിൽ' റിപ്പോർട്ട് ചെയ്തു.
രാജ്ഞിക്ക് ആദരാഞ്ജലിയർപ്പിക്കാൻ ആളുകൾ എത്തുന്നതിനിടെയാണ് റോയൽ ഗാർഡ് ഉദ്യോഗസ്ഥൻ ബോധരഹിതനായി താഴേക്ക് വീണത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. സംഭവത്തെ തുടർന്ന് അന്തിമോപചാര ചടങ്ങുകളുടെ തത്സമയ സംപ്രേഷണം അൽപസമയം നിർത്തിവെച്ചു.
A royal guard at Queen Elizabeth II's coffin collapses inside of the chapel. pic.twitter.com/JI1MyfdtkV
— Alex Salvi (@alexsalvinews) September 14, 2022