World
വ്യാജ വാർത്ത; ഗൂഗിളിന് 1.37 ലക്ഷം ഡോളർ പിഴ ചുമത്തി റഷ്യൻ കോടതി
World

വ്യാജ വാർത്ത; ഗൂഗിളിന് 1.37 ലക്ഷം ഡോളർ പിഴ ചുമത്തി റഷ്യൻ കോടതി

Web Desk
|
22 April 2022 9:30 AM GMT

യുക്രൈൻ അധിനിവേശം സംബന്ധിച്ച വിവരങ്ങളും യൂട്യൂബിൽ തീവ്രവലതു പക്ഷ സംഘങ്ങൾ പോസ്റ്റ് ചെയ്ത വീഡിയോകളും നീക്കാത്തതിനെതിരെയാണ് റഷ്യയുടെ നടപടി

വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് കുറ്റപ്പെടുത്തി ആൽഫബെറ്റ് ഇൻറനാഷണലിന്റെ ഗൂഗിളിന് 11 മില്യൺ റൂബിൾ (10,701,225.84 രൂപ-1.37 ലക്ഷം ഡോളർ) പിഴ ചുമത്തി റഷ്യൻ കോടതി. യുക്രൈൻ അധിനിവേശം സംബന്ധിച്ച വിവരങ്ങളും യൂട്യൂബിൽ തീവ്രവലതു പക്ഷ സംഘങ്ങൾ പോസ്റ്റ് ചെയ്ത വീഡിയോകളും നീക്കാത്തതിനെതിരെയാണ് റഷ്യയുടെ നടപടിയെന്നാണ് വാർത്താ ഏജൻസിയായ 'ടാസ്' റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യൂട്യൂബിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിന് ഗൂഗിളിനെതിരെ നടപടി സ്വീകരിക്കുമെന്ന് റഷ്യയുടെ മാധ്യമ നിരീക്ഷണ സംവിധാനമായ റോസ്‌കോംനഡ്‌സോർ ഈ മാസമാദ്യത്തിൽ വ്യക്തമാക്കിയിരുന്നു. മുന്നറിയിപ്പ് കണക്കിലെടുത്തില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്നും റഷ്യൻ അധികൃതർ യു.എസ് കമ്പനിയായ ഗൂഗിളിനെ അറിയിച്ചിരുന്നു. മറ്റു രണ്ടു കേസുകളിലും ഗൂഗിൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി വ്യാഴാഴ്ച മോസ്‌കോ ടഗാൻസ്‌കി ജില്ലാ കോടതി വ്യക്തമാക്കി. ഇവ രണ്ടിലും നാലും ഏഴും മില്യൺ റൂബിൾ പിഴ ഈടക്കണമെന്ന് കോടതി വിധിക്കുകയും ചെയ്തു. എന്നാൽ വിവിധ കേസുകളിൽ പിഴ വിധിച്ചതിനോട് ഗൂഗിൾ പ്രതികരിച്ചിട്ടില്ല.

യുക്രൈനെതിരെ യുദ്ധം തുടങ്ങിയ ശേഷം റഷ്യ വാർത്തകളും വിവരങ്ങളും കർശനമായി നിരീക്ഷിക്കുകയും എതിര് നിൽക്കുന്ന മാധ്യങ്ങളെ നിയന്ത്രിക്കുകയും ചെയ്യുകയാണ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് ചാനലുകൾ എന്നിവക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അധിനിവേശകർക്കെതിരെ പ്രതികരിക്കാമെന്ന് ഉടമസ്ഥരായ 'മെറ്റ' നയം മാറ്റിയ സാഹചര്യത്തിൽ റഷ്യൻ സൈനികർക്കെതിരെ അതിക്രമത്തിന് ആഹ്വാനം ചെയ്യപ്പെടുന്നുവെന്ന് കാണിച്ചാണ് ഇൻസ്റ്റഗ്രാമിന് റഷ്യയിൽ വിലക്കേർപ്പെടുത്തിയിരുന്നത്. തീവ്രപ്രവർത്തന സംഘമായി മെറ്റയെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

Russia fined Google $ 1.37 million for spreading fake news

Similar Posts