റഷ്യക്കെതിരെ യുക്രൈൻ അന്താരാഷ്ട്ര കോടതിയിൽ
|റഷ്യയുമായി സമാധാന ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ തങ്ങൾക്കെതിരായ ആക്രമണത്തിന് റഷ്യ താവളമായി ഉപയോഗിക്കുന്ന ബെലാറൂസിൽ വെച്ചാവരുതെന്നും യുക്രൈൻ പ്രസിഡന്റ് പറഞ്ഞു.
റഷ്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതായി യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. അടുത്ത ആഴ്ച തന്നെ തങ്ങളുടെ പരാതി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ശക്തമായ പോരാട്ടത്തിലൂടെ ഖാർകീവ് നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി ഗവർണർ അവകാശപ്പെട്ടു.
റഷ്യയുമായി സമാധാന ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ തങ്ങൾക്കെതിരായ ആക്രമണത്തിന് റഷ്യ താവളമായി ഉപയോഗിക്കുന്ന ബെലാറൂസിൽ വെച്ചാവരുതെന്നും യുക്രൈൻ പ്രസിഡന്റ് പറഞ്ഞു. വാഴ്സ, ബ്രടിസ്ലാവ, ബുഡാപെസ്റ്റ്, ഇസ്താബൂൾ, ബാകു തുടങ്ങിയ സ്ഥലങ്ങൾ തങ്ങൾക്ക് സമ്മതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബെലാറൂസിൽ വെച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനായി റഷ്യൻ പ്രതിനിധിസംഘം ബെലാറൂസിലെത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ റഷ്യയുടെ സഖ്യരാജ്യമായ ബെലാറൂസിലേക്ക് പ്രതിനിധികളെ അയക്കുന്നതിൽ സെലൻസ്കിക്ക് ആശങ്കയുണ്ട്.