World
റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്; എട്ട് പേർ മരിച്ചു
World

റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്; എട്ട് പേർ മരിച്ചു

Web Desk
|
20 Sep 2021 8:33 AM GMT

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 1300 കിലോ മീറ്റര്‍ അകലെയാണ് വെടിവെപ്പുണ്ടായത്‌.

റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്. എട്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് രാവിലെ അക്രമി കാമ്പസിലേക്ക് കടന്നുകയറി വെടിവെയ്ക്കുകയായിരുന്നു. വെടിവെപ്പിനിടയില്‍ വിദ്യാര്‍ഥികള്‍ ജനല്‍ വഴി രക്ഷപ്പെടുന്ന വീഡിയോ റഷ്യന്‍ മാധ്യമം പുറത്തുവിട്ടിട്ടുണ്ട്.

അക്രമി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണെന്നും അയാളെ അറസ്റ്റ് ചെയ്‌തെന്നും റഷ്യന്‍ പൊലീസ് അറിയിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 1300 കിലോ മീറ്റര്‍ അകലെയാണ് വെടിവെപ്പുണ്ടായത്‌.

Similar Posts