World
സ്കൂളുകളില്‍ യുദ്ധം പഠിപ്പിച്ച് റഷ്യ; ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ക്ലാസ്
World

സ്കൂളുകളില്‍ യുദ്ധം 'പഠിപ്പിച്ച്' റഷ്യ; ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ക്ലാസ്

Web Desk
|
3 March 2022 9:57 AM GMT

ഇന്ന് ഉച്ചയ്ക്കാണ് സർക്കാർ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പ്രത്യേക ക്ലാസ് റഷ്യയിലെ മുഴുവൻ സ്‌കൂളുകളിലും പ്രദർശിപ്പിക്കുന്നത്

യുക്രൈൻ യുദ്ധത്തിന്റെ ആവശ്യകത വ്യക്തമാക്കി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസുമായി റഷ്യ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്ന് മോസ്‌കോ സമയം ഉച്ചയ്ക്ക് 12നാണ് സർക്കാർ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പ്രത്യേക ക്ലാസ് റഷ്യയിലെ മുഴുവൻ സ്‌കൂളുകളിലും പ്രദർശിപ്പിക്കുന്നത്. എന്തുകൊണ്ട് യുക്രൈനിലെ 'വിമോചനദൗത്യം' അത്യാവശ്യമാണെന്ന് കുട്ടികൾക്ക് വിശദമാക്കിക്കൊടുക്കുന്നതായിരിക്കും ഈ 'പാഠഭാഗം' എന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇക്കാര്യം അറിയിച്ച് രാജ്യത്തെ മുഴുവൻ സ്‌കൂളുകൾക്കും മന്ത്രാലയം പ്രത്യേക നിർദേശം അയച്ചിട്ടുണ്ട്.

നാറ്റോ റഷ്യയ്ക്ക് എങ്ങനെയാണ് ഭീഷണിയാകുന്നത്, 'ഡോൺക്‌സ്‌ക്, ലുഹാൻസ്‌ക് ജനകീയ റിപബ്ലിക്കുകൾ' സംരക്ഷിക്കാൻ റഷ്യ എന്തിനു മുന്നിട്ടിറങ്ങി തുടങ്ങിയ വിഷയങ്ങളാകും പാഠഭാഗത്തിൽ വിശദീകരിക്കുകയെന്ന് മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു. ഇന്റർനെറ്റിൽ യുക്രൈനിലെ റഷ്യൻ യുദ്ധം എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകളിൽനിന്നും ഫോട്ടോകളിൽനിന്നും വിഡിയോകളിൽനിന്നും എങ്ങനെ സത്യം വേർതിരിച്ചറിയാമെന്നും വിശദീകരിക്കുമെന്നും മന്ത്രാലയം വൃത്തങ്ങൾ വെളിപ്പെടുത്തി.

Summary: Russia's education ministry has announced that schoolchildren throughout the nation will be given a virtual lesson on "why the liberation mission in Ukraine is a necessity"

Similar Posts