സാപ്രോഷ്യയിലെ ആണവനിലയത്തിൽ റഷ്യൻ ഷെല്ലാക്രമണം
|ആക്രമണം ഉടൻ നിർത്തണമെന്ന് രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു
സാപ്രോഷ്യയിലെ ആണവനിലയത്തിൽ റഷ്യൻ ഷെല്ലാക്രമണം. ആണവനിലയത്തിൽ നിന്ന് തീയും പൂകയും ഉയരുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തീയണക്കാൻ അഗ്നിശമനസേനക്ക് ഇതുവരെ സാധിച്ചിട്ടില്ല. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണ് സാപ്രോഷ്യയിലെത്. ആണവ വിലയം റഷ്യൻ സൈന്യം വളഞ്ഞിരിക്കുകയാണെന്നും ഷെല്ലാക്രമണത്തിലൂടെയാണ് നിലയത്തിന് തീ പിടിച്ചിരിക്കുന്നതെന്നും മേയർ അറിയിച്ചു. കൺട്രോൾ റൂമിന് നിലവിൽ തീ പിടിച്ചിട്ടില്ല. ഉടൻ തീ അണച്ചില്ലെങ്കിൽ ആണവ റിയാക്ടറിലേക്ക് തീ പടരാനും വലിയൊരപകടമുണ്ടാവുമെന്നും മേയർ അറിയിച്ചു. എന്നാൽ ആണവ ചോർച്ചയില്ലെന്നും ആണവനിലയം സുരക്ഷിതമാണെന്നും യുക്രൈൻ വക്താവ് അറിയിച്ചു.
നിലവിൽ ഇത്തരം ആണവനിലയങ്ങൾക്ക് ആക്രമണം നടത്തുന്ന കാര്യത്തിൽ അന്തർദേശീയ ആണവോർജ ഏജൻസി വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആണവ രാജ്യമായ റഷ്യ തന്നെ യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ ആക്രമണം നടത്തുന്നത്. ചെർണോബിനേക്കാൾ വലയ ദുരന്തഭീഷണിയെന്നാണ് മേയർ അറിയിച്ചത്. ആക്രമണം ഉടൻ നിർത്തണമെന്ന് രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു.
ഒഡേസ പിടിച്ചെടുക്കാൻ കൂടുതൽ സൈന്യമെത്തുമെന്നാണ് റിപ്പോർട്. തുടക്കം മുതലേ ആണവനിലയങ്ങളും സുരക്ഷാ നിലയങ്ങലും ലക്ഷ്യം വെച്ചാണ് റഷ്യയുടെ ആക്രമണം. ചെർണീവിൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേരാണ് കൊല്ലപ്പെട്ടത്. സുമിയിലും ആക്രമണം രൂക്ഷമാണ്. എന്നാൽ കിയവിനെ ലക്ഷ്യമാക്കിയിലുള്ള ക്രൂസ് മിസൈൽ തകർത്തെന്നാണ് യുക്രൈൻ പറയുന്നത്.
യുക്രൈൻ തലസ്ഥാനമായ കിയവിലും പ്രധാനനഗരമായ ഖാർഖീവിലും റഷ്യ വ്യോമാക്രമണങ്ങൾ തുടരുകയാണ്. കിയവിനെ ലക്ഷ്യം വെച്ചുള്ള ക്രൂസ് മിസൈൽ തകർത്തെന്ന് യുക്രൈൻ സൈന്യം അവകാശപ്പെട്ടു. യുക്രൈനിലെ കേഴ്‌സൺ നഗരം പിടിച്ചെടുത്തതോടെ ഡേസയും ഡോൺബാസും ലക്ഷ്യം വെച്ചാണ് റഷ്യൻ നീക്കം. ഒഡേസയിൽ കൂടുതൽ റഷ്യൻ സേനയെ എത്തിച്ചു.
ചെർണീവിലുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സ്‌കൂളുകളും ഒരു കെട്ടിടവും പൂർണമായും തകർന്നു. ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടെന്നും 18 പേർക്ക് പരിക്കേറ്റതായും യുക്രൈൻ സ്ഥിരീകരിച്ചു. മരിയപോളിൽ റഷ്യയുടെ ഷെല്ലാക്രമണം ഇന്നലെയും തുടർന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കം 9000 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു.
മധ്യസ്ഥത ശ്രമവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി സംസാരിച്ചു. എന്നാൽ യുക്രൈനെ നിരായുധീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നായിരുന്നു പുടിന്റെ പ്രതികരണം. കൂടിക്കാഴ്ചക്ക് ശേഷം പ്രതീക്ഷകളെല്ലാം അവസാനിച്ചെന്നും യുക്രൈനിൽ കൂടുതൽ മോശമായ അവസ്ഥയാണ് ഇനി വരാൻ പോകുന്നതെന്നും മാക്രോൺ പറഞ്ഞു. അതിനിടെ യുഎൻ രക്ഷാസമിതിയിലെ റഷ്യയുടെ സ്ഥിരാഗംത്വം റദ്ദാക്കണമെന്ന യുക്രൈന്റെ ആവശ്യം അമേരിക്ക തള്ളി. യുക്രൈനും ജോർജിയക്കും പിന്നാലെ മോൾഡോവയും യുറോപ്പ്യൻ യൂണിയൻ അംഗത്വം തേടി അപേക്ഷ നൽകി. ബ്രിട്ടന് പിന്നാലെ 19ലധികം റഷ്യൻ പ്രഭുക്കന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അമേരിക്കയും വിലക്ക് ഏർപ്പെടുത്തി.