സ്‌കൂൾ ബസ് തട്ടിയെടുത്ത് 26 വിദ്യാർഥികളെ ജീവനോടെ കുഴിച്ചുമൂടി; പ്രതിക്ക് 40 വർഷത്തിന് ശേഷം പരോൾ
|ആവശ്യപ്പെട്ട പണം ലഭിക്കാതായതാണ് വുഡ്‌സിനെയും സംഘത്തെയും ഇത്തരമൊരു കാര്യം ചെയ്യാന്‍ പ്രകോപിപ്പിച്ചത്
26 കുട്ടികളുമായി പോയ സ്‌കൂൾ ബസ് തട്ടിയെടുത്ത് വിദ്യാർഥികളെ ജീവനോടെ കുഴിച്ചുമൂടിയ കേസിലെ പ്രതിക്ക് 40 വർഷത്തിന് ശേഷം ജാമ്യം. കാലിഫോര്‍ണിയയില്‍ താമസിച്ചിരുന്ന ഫ്രെഡറിക് ന്യൂഹാൾ വുഡ്‌സ് എന്ന എഴുപത്കാരനാണ് പരോള്‍ ലഭിച്ചിരിക്കുന്നത്. ഇരകളായ രണ്ടു വിദ്യാർഥികളുടെ മാതാപിതാക്കളുടെ അനുമതിയിലാണ് ഇയാൾക്ക് പരോൾ ലഭിച്ചത്. ഇതിനിടെ ഇയാൾ നൽകിയ 17 പരോളുകളും കോടതി തള്ളിയിരുന്നു.
1976ലാണ് ലോകത്തിനെയാകെ നടുക്കിയ സംഭവം നടന്നത്. അഞ്ച് മില്യൺ ഡോളർ ആവശ്യപ്പെട്ട് 1976 ജൂലൈ പതിനഞ്ചിന് ഫ്രെഡറിക്കും രണ്ട് സുഹൃത്തുക്കളും ചേർന്ന് കാലിഫോർണിയയിലെ ചൗചില്ലയിലെ ഒരു സ്‌കൂൾ ബസ് തട്ടിക്കൊണ്ട് പോവുകയായിരുന്നു. അഞ്ചിനും പതിനാലിനും ഇടയിൽ പ്രായമുള്ള 26 കുട്ടികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.കാലിഫോർണിയയിലെ ഒരു ക്വാറിയിൽ എത്തിക്കുയും. പഴയ ഒരു ബസിലേക്ക് മാറ്റി കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.
ആവശ്യപ്പെട്ടപണം ലഭിക്കാതായതാണ് വുഡ്‌സിനെയും സംഘത്തെയും ഇത്തരമൊരു കാര്യം ചെയ്യാന്‍ പ്രകോപിപ്പിച്ചത്. എന്നാൽ ഇവരറിയാതെ രക്ഷപ്പെട്ട ഡ്രൈവറും വിദ്യാർഥികളും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു കോടതി വിധിച്ചത്. കൂടെ അറസ്റ്റിലായ ജെയിംസിനും റിച്ചാർഡിനും രണ്ടു വര്‍ഷം മുന്‍പ് ലഭിച്ചിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ട് പോകുമ്പോൾ ഫ്രെഡറിക്ന് 24 വയസ് മാത്രമാണ് ഉണ്ടായിരുന്നത്. 'അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിക്കൊണ്ട് പോകൽ' എന്ന വിശേഷമാണ് ഈ സംഭവത്തിന് നല്‍കിയിരിക്കുന്നത്. എന്നാൽ ചില നിയമപ്രശ്‌നങ്ങൾ നീങ്ങുന്നതോടെ ഇയാൾക്ക് ജയിൽ നിന്നും പുറത്തെത്താൻ കഴിയും.