World
China School Under Fire For Asking Girls Not to Behave Flirtatiously
World

പീഡനമുണ്ടാകുന്നത് പെൺകുട്ടികളുടെ വസ്ത്രധാരണം മൂലമെന്ന് കൗൺസിലിംഗ്; ചൈനീസ് സ്‌കൂൾ വിവാദത്തിൽ

Web Desk
|
15 Aug 2023 6:01 AM GMT

പെൺകുട്ടികൾ 'മാന്യമായ' രീതിയിൽ വസ്ത്രം ധരിച്ചാൽ ചൂഷണങ്ങൾ ഒഴിവാക്കാമെന്നും കൗൺസിലിംഗിൽ നിർദേശമുണ്ടായിരുന്നു

ബെയ്ജിങ്: ലൈംഗികപീഡനം പെൺകുട്ടികൾ സ്വയം വരുത്തി വയ്ക്കുന്നതെന്ന തരത്തിൽ കൗൺസിലിംഗ് സംഘടിപ്പിച്ച ചൈനീസ് സ്‌കൂൾ വിവാദത്തിൽ. പുരുഷന്മാർ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് അവരുടെ വസ്ത്രധാരണം മൂലമാണെന്ന തരത്തിലാണ് ഗ്വാങ്‌ഡോങ്ങിലുള്ള സ്‌കൂൾ കൗൺസിലിംഗ് നടത്തിയത്. സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് സ്‌കൂൾ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.

അമിത ലൈംഗികാസക്തി മൂലമാണ് ലൈംഗികപീഡനങ്ങൾ ഉണ്ടാകുന്നതെന്നും പുരുഷന്മാരെ ഇതിന് പ്രേരിപ്പിക്കുന്നത് സ്ത്രീകളുടെ വശീകരണ സ്വഭാവവും വസ്ത്രധാരണവുമാണെന്നുമാണ് കൗൺസിലിംഗിലൂടെ സ്‌കൂൾ അധികൃതർ പറഞ്ഞത്. പെൺകുട്ടികൾ മാന്യമായ രീതിയിൽ വസ്ത്രം ധരിച്ചാൽ ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കാമെന്നും കൗൺസിലിംഗിൽ നിർദേശമുണ്ടായിരുന്നു.

കൗൺസിലിംഗിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് പ്രതിഷേധങ്ങൾ ഉടലെടുക്കുകയായിരുന്നു. ജനരോഷം കനത്തതോടെ കൗൺസിലിംഗിലെ ഉള്ളടക്കം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഗുരുതരമായ കുഴപ്പങ്ങൾക്കിത് വഴി വയ്ക്കുമെന്നും കാട്ടി വിദ്യാഭ്യാസവകുപ്പ് പ്രസ്താവനയിറക്കി. എന്നാൽ ഈ പ്രസ്താവനയ്‌ക്കെതിരെയും വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. കൗൺസിലിംഗിനുപയോഗിച്ച മെറ്റീരിയലുകൾ കയ്യബദ്ധമല്ലെന്നും പുരുഷാധിപത്യ വിശ്വാസങ്ങൾ ഊട്ടിയുറപ്പിക്കുകയാണ് അധികൃതരുടെ ലക്ഷ്യമെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.

Similar Posts