World
ScottishPMHamzaYousafiftaratofficialresidence, HamzaYousafleadsprayeratofficialresidence
World

അധികാരമേറ്റ ശേഷം ഔദ്യോഗിക വസതിയിൽ കുടുംബത്തോടൊപ്പം നോമ്പുതുറ; നമസ്‌കാരത്തിന് നേതൃത്വം നൽകി ഹംസ യൂസഫ്

Web Desk
|
30 March 2023 4:33 PM GMT

ഇന്നലെയാണ് സ്‌കോട്ട്‌ലൻഡിന്റെ ആദ്യ മുസ്‌ലിം ഭരണത്തലവനായി ഹംസ യൂസഫ് അധികാരമേറ്റത്

എഡിൻബർഗ്: സ്‌കോട്ട്‌ലൻഡിന്റെ ആദ്യ മുസ്‌ലിം ഭരണത്തലവനായി അധികാരമേറ്റത്തിനു പിറകെ ഔദ്യോഗിക വസതിയിൽ കുടുംബത്തോടൊപ്പം സമൂഹനമസ്‌കാരം നിർവഹിച്ച് ഹംസ യൂസഫ്. സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററുടെ ഔദ്യോഗിക വസതിയായ ബ്യൂട്ട് ഹൗസിൽ കുടുംബത്തോടൊപ്പമുള്ള പ്രാർത്ഥനയ്ക്ക് അദ്ദേഹം തന്നെയാണ് നേതൃത്വം നൽകിയത്. ബ്യൂട്ട് ഹൗസിലെ ആദ്യ നോമ്പുതുറയ്ക്കുശേഷമായിരുന്നു നമസ്‌കാരം.

ഹംസ യൂസഫ് തന്നെയാണ് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മാതാവ്, പിതാവ്, ഭാര്യ, മക്കൾ എന്നിവരാണ് ചിത്രത്തിലുള്ളത്. 'ഇന്നത്തെ പാർലമെന്റ് വോട്ടെടുപ്പിനുശേഷം കുടുംബത്തോടൊപ്പം ബ്യൂട്ട് ഹൗസിലെ ആദ്യത്തെ രാത്രി. ബ്യൂട്ട് ഹൗസിൽ നോമ്പുതുറയ്ക്കുശേഷം കുടുംബത്തോടൊപ്പം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകാനായത് സവിശേഷമായ നിമിഷമാണ്.

നിക്കോള സ്‌റ്റേർജിയോൻ പദവി ഒഴിഞ്ഞതിനു പിറകെയാണ് പാകിസ്താൻ വംശജനായ ഹംസ യൂസഫ് ചരിത്രനിയോഗത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ സ്‌കോട്ട്‌ലൻഡ് കോടതി മുൻപാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്‌കോട്ടിഷ് നാഷനൽ പാർട്ടി(എസ്.എൻ.പി) അംഗമായ ഹംസയെ സ്‌കോട്ടിഷ് പാർലമെന്റാണ് വോട്ടെടുപ്പിലൂടെ ഭരണത്തലവനായി തെരഞ്ഞെടുത്തത്. നേരത്തെ, എസ്.എൻ.പിയിൽ നടന്ന വോട്ടെടുപ്പിൽ 52 ശതമാനം വോട്ട് നേടിയാണ് പാർട്ടി നേതാവായത്.

Summary: Scotland's first Muslim First Minister Humza Yousaf leads family Ramadan prayers on first night as leader at official residence, Bute House.

Similar Posts