ദമസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ച് ഇസ്രായേൽ
|3 സൈനികർ ഉൾപ്പടെ ഏഴ് പേർകൊല്ലപ്പെട്ടതായി റിപ്പോർട്ട്
ദമസ്കസ്: ദമസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ച് ഇസ്രായേൽ. ആക്രമണത്തിൽ 3 സൈനികർ ഉൾപ്പടെ ഏഴ് പേർകൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയയും സിറിയൻ അധികൃതരും അറിയിച്ചു.മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കോൺസുലേറ്റ് കെട്ടിടം ആക്രമിക്കപ്പെട്ടതായി സിറിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. എംബസിക്ക് സമീപമുള്ള ഒരു കെട്ടിടം തകർന്നതായി ഇറാനിയൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ആക്രമണത്തിൽ മൂന്ന് സൈനികർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായി പരിക്കേൽക്കാതെ രക്ഷപെട്ട ഇറാൻ അംബാസഡർ ഹുസൈൻ അക്ബരി പറഞ്ഞു. ഇസ്രായേൽ നടത്തിയ ആക്രമണം എല്ലാ അന്താരാഷ്ട്ര കൺവെൻഷനുകളുടെയും ലംഘനമാണെന്ന് ഇറാൻ അപലപിച്ചു.
ഇതിനെതിരെ പ്രതികരിക്കാൻ രാജ്യം നിർബന്ധിതരാകുമെന്നും ഇറാൻ വ്യക്തമാക്കി. നിരപരാധികളെ കൊലപ്പെടുത്തിയ ആക്രമണത്തെ അപലപിച്ച് സിറിയയും രംഗത്തെത്തി.