World
സുഡാനിൽ സ്ത്രീയെ ഇടിച്ചുകൊന്ന മുട്ടനാടിന് മൂന്നുവർഷം തടവ്
World

സുഡാനിൽ സ്ത്രീയെ ഇടിച്ചുകൊന്ന മുട്ടനാടിന് മൂന്നുവർഷം തടവ്

Web Desk
|
24 May 2022 12:51 PM GMT

ലേക്ക്‌സ് സ്റ്റേറ്റിലെ അഡ്യൂവൽ കൗണ്ടി ആസ്ഥാനത്തുള്ള ഒരു സൈനിക ക്യാമ്പിലായിരിക്കും മുട്ടനാട് തടവുശിക്ഷ അനുഭവിക്കേണ്ടി വരിക.

റംബെക്: സൗത്ത് സുഡാനിൽ സ്ത്രീയെ ഇടിച്ചുകൊന്ന മുട്ടനാടിനെ മൂന്നുവർഷം തടവിന് ശിക്ഷിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ആടിന്റെ ഉടമ അഞ്ച് പശുക്കളെ കൊടുക്കാനും കോടതി ഉത്തരവിട്ടു. ആദിയു ചാപ്പിങെന്ന 45 വയസ്സുകാരിയാണ് ആടിന്റെ ഇടിയേറ്റ് കൊല്ലപ്പെട്ടത്.

ഈ മാസം ആദ്യത്തിലാണ് ആട് സ്ത്രീയെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ലേക്ക്‌സ് സംസ്ഥാനത്തെ റംബെക് പൊലീസ് ആടിനെ കസ്റ്റഡിയിലെടുത്തിരുന്നു. ആട് സ്ത്രീയെ ആക്രമിക്കുകയും പലതവണ നെഞ്ചിൽ ഇടിക്കുകയും ചെയ്‌തെന്ന് സുഡാൻ ടുഡെ ദിനപത്രം റിപ്പോർട്ട് ചെയ്തു.

ലേക്ക്‌സ് സംസ്ഥാനത്തെ നിയമം അനുസരിച്ച് ഏതെങ്കിലും വളർത്തുമൃഗം ആരെയെങ്കിലും കൊലപ്പെടുത്തിയാൽ ആക്രമണത്തിനിരയായ വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ.

ദിവസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് മുട്ടനാട് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷിക്കപ്പെട്ടെങ്കിലും ആടിനെ ജയിലിൽ പാർപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലേക്ക്‌സ് സ്റ്റേറ്റിലെ അഡ്യൂവൽ കൗണ്ടി ആസ്ഥാനത്തുള്ള ഒരു സൈനിക ക്യാമ്പിലായിരിക്കും മുട്ടനാട് തടവുശിക്ഷ അനുഭവിക്കേണ്ടി വരിക.


Related Tags :
Similar Posts