World
six killed in plane crash in California
World

കാലിഫോർണിയയിൽ വിമാനം തകർന്ന് വിണ് ആറ് മരണം

Web Desk
|
9 July 2023 9:30 AM GMT

കാലിഫോർണിയയിലെ ഫ്രഞ്ച് വാലി എയർപോർട്ടിന് സമീപം ശനിയാഴ്ച പുലർച്ചയാണ് സംഭവം

ന്യൂയോർക്ക്: കാലിഫോർണിയയിൽ വിമാനം തകർന്ന് വിണ് ആറ് പേർ മരിച്ചു. കാലിഫോർണിയയിലെ ഫ്രഞ്ച് വാലി എയർപോർട്ടിന് സമീപം ശനിയാഴ്ച പുലർച്ചയാണ് സംഭവം. സെസ്‌ന ബിസ്‌നസ് ജെറ്റാണ് തകർന്നു വീണത്.

പ്രാദേശിക സമയം പുലർച്ചെ 4.15ന് ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്തവളത്തിൽ നിന്നും പുറപ്പെട്ട വിമാനം സാൻഡിയാഗോയിൽ നിന്ന് 65 മൈൽ വടക്കുള്ള പ്രദേശത്താണ് തകർന്ന് വീണതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പറഞ്ഞു. യാത്രക്കാരുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല.

വിമാനം തകർന്ന് വീണതിനെ തുടർന്ന് ഒരു ഏക്കറോളം കൃഷിയിടം നശിച്ചു.സംഭവത്തിൽ നാഷ്ണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും അന്വേഷണമാരംഭിച്ചു.

Similar Posts