World
സ്വാതന്ത്ര്യദിനത്തിലും യുദ്ധഭൂമിയില്‍ യുക്രൈന്‍; റഷ്യന്‍ ആക്രമണം തുടങ്ങിയിട്ട് ആറു മാസം
World

സ്വാതന്ത്ര്യദിനത്തിലും യുദ്ധഭൂമിയില്‍ യുക്രൈന്‍; റഷ്യന്‍ ആക്രമണം തുടങ്ങിയിട്ട് ആറു മാസം

Web Desk
|
24 Aug 2022 1:42 AM GMT

യുദ്ധം തീരുന്നതിന്‍റെ ലക്ഷണങ്ങളൊന്നും ഇപ്പോഴുമില്ല

കിയവ്: യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയിട്ട് ഇന്നത്തേക്ക് ആറു മാസം തികയുന്നു. ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിൽ ആക്രമണം ആരംഭിച്ചത്. യുദ്ധം തീരുന്നതിന്‍റെ ലക്ഷണങ്ങളൊന്നും ഇപ്പോഴുമില്ല. യുക്രൈനിന്‍റെ സ്വാതന്ത്ര്യ ദിനം കൂടിയാണിന്ന്.

പതിനായിരങ്ങൾ കൊല്ലപ്പെട്ടു. അനേക ലക്ഷങ്ങൾ പലായനം ചെയ്തു. യുക്രൈനിലെ മിക്ക നഗരങ്ങളും തരിപ്പണമായി. റഷ്യക്കും നഷ്ടങ്ങൾ അല്ലാതെ കാര്യമായ നേട്ടമൊന്നും ഇല്ല. തലസ്ഥാനമായ കിയവ് കേന്ദ്രീകരിച്ചായിരുന്നു ആദ്യമാസങ്ങളിലെ യുദ്ധമെ ങ്കിൽ പിന്നീടത് കിഴക്കൻ മേഖലയിലേക്ക് മാറി. ഡോൺബാസ് മേഖലയിൽ കടുത്ത പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. യുദ്ധം കാരണം ലോകമാകെ സാമ്പത്തിക തകർച്ച നേരിടുകയാണ്. ഭക്ഷ്യ പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങളുണ്ട്.

യുക്രൈന്‍റെ സ്വാതന്ത്ര്യ ദിനം കൂടിയാണിന്ന്. സോവിയറ്റ് യൂണിയനിൽ നിന്ന് രാജ്യം സ്വതന്ത്രമായതിന്‍റെ ഓർമ പുതുക്കുന്ന ദിനം. യുദ്ധം കാരണം ചെറിയ ആഘോഷങ്ങൾ മാത്രമാണുള്ളത്. ഡാരിയ ഡുഗിനയുടെ കൊലപാതകത്തിന് റഷ്യ തിരിച്ചടി നൽകുമോ എന്ന ഭയം യുക്രൈനിലാകെയുണ്ട്.

Similar Posts