World
മെഡിക്കല്‍ എമര്‍ജന്‍സിയില്‍ വിമാനം നിലത്തിറക്കി: 21 യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു
World

'മെഡിക്കല്‍ എമര്‍ജന്‍സി'യില്‍ വിമാനം നിലത്തിറക്കി: 21 യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു

ijas
|
9 Nov 2021 6:18 AM GMT

നിലത്തിറക്കിയതും 21 പേരടങ്ങുന്ന സംഘം വിമാനത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നുവെന്ന് ബാലറിക്കിലെ സ്പാനിഷ് സര്‍ക്കാര്‍ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.

അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട 21 യാത്രക്കാരില്‍ 12 പേരെ സ്പാനിഷ് പൊലീസ് അറസ്റ്റു ചെയ്തു. മെഡിക്കല്‍ എമര്‍ജന്‍സി കാരണം ചൂണ്ടിക്കാട്ടിയാണ് മൊറോക്കൊയില്‍ നിന്നും തുര്‍ക്കിയിലേക്ക് പറക്കുകയായിരുന്ന എയര്‍ അറേബ്യ വിമാനം അടിയന്തരമായി സ്പെയിനിലെ ബാലറിക്ക് ദ്വീപിലെ പാല്‍മ എയര്‍പോര്‍ട്ടില്‍ ഇറക്കിയത്. തൊട്ടുടനെ 21 പേരടങ്ങുന്ന സംഘം വിമാനത്തില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിതായി സ്പാനിഷ് പൊലീസ് അറിയിച്ചു

നിലത്തിറക്കിയതും 21 പേരടങ്ങുന്ന സംഘം വിമാനത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നുവെന്ന് ബാലറിക്കിലെ സ്പാനിഷ് സര്‍ക്കാര്‍ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ബാലറിക്കിലെ എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ചിട്ടതായും 13 ഫ്ലൈറ്റുകള്‍ റൂട്ടുമാറ്റി സര്‍വ്വീസ് നടത്തിയതായും ബാലറിക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.

എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലായതായും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള സുരക്ഷാ പ്രോട്ടോക്കോളുകള്‍ അധികൃതര്‍ ഉറപ്പുനല്‍കണമെന്നും ബാലറിക്ക് ദ്വീപ് പ്രസിഡന്‍റ് ഫ്രാന്‍സിന ആര്‍മെന്‍ഗല്‍ മുന്നറിയിപ്പു നല്‍കി. 'ഗുരുതരമായ സുരക്ഷാ ലംഘനം', എന്നാണ് സ്പാനിഷ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളേഴ്സ് യൂണിയന്‍ വക്താവ് സംഭവത്തെ കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞത്.

Similar Posts